തിരുവനന്തപുരം: സ്വാമി വിവേകാനന്ദനെന്ന നവോത്ഥാന പരിഷ്കർത്താവിനെ വർഗ്ഗീയ ശക്തികൾ ഇന്ന് അവരുടെ നേതാവായി പ്രചരിപ്പിക്കുകയാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാമി വിവേകാന്ദ സ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ നാട്ടിലെ ജാതി ചിന്തകളുടെ ആഴം ഏറ്റവും കൂടുതൽ അനുഭവിച്ച ഒരാളായിരുന്നു വിവേകാനന്ദൻ. മൂഢന്റെ അവസാന ആയുധം വർഗ്ഗീയതയാണ് എന്ന് വിവേകാനന്ദ സ്വാമികളുടെ തന്നെ വാക്കുകൾ ഉദ്ധരിച്ച് എൻ അരുൺ ഓർമ്മപ്പെടുത്തി. ദാഹ ജലം ചോദിച്ചപ്പോൾ ജാതി ചോദിച്ചവരായിരുന്നു കേരളത്തിലെ പൊതു സമൂഹം. അവരെ ഭ്രാന്തമാർ എന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ഫാസിസത്തിന്റെ ആയുധമാണ് ഇല്ലായ്മ ചെയുക എന്നത്. ഇത്തരത്തിലുള്ള ജനദ്രോഹ ചിന്തകളെ എന്നും എതിർത്തു തോൽപിക്കാൻ എഐവൈഎഫ് എന്നും മുന്നിലുണ്ടാകുമെന്നും എൻ അരുൺ വ്യക്തമാക്കി.