Friday, November 22, 2024
spot_imgspot_img
HomeLatest Newsസമരത്തിലും ഭരണത്തിലും പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ മുന്നോട്ടുപോയ ധീരനായ സഖാവ് ടി വി

സമരത്തിലും ഭരണത്തിലും പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ മുന്നോട്ടുപോയ ധീരനായ സഖാവ് ടി വി

ടി ജെ ആഞ്ചലോസ് (സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി)

രിക്കൽ ആലപ്പുഴ നഗരത്തിലെ സെൻ്റ് ജോർജ്ജ് സ്ട്രീറ്റിന് സമീപമുള്ള തോടിൻ്റെ ഒരു ഭാഗത്തായി വൻ ജനകൂട്ടമുണ്ടായിരുന്നു. കേട്ടവർ കേട്ടവർ ഓടികൂടി. ടി വി തോമസ്സിനെ പട്ടാളക്കാർ അറസ്റ്റ് ചെയ്ത് വീട്ടിൽ നിന്നും പുറത്തേക്ക് കൊണ്ടുവരുന്നു. സർ സിപി യുടെ പട്ടാളത്തിൻ്റെ ക്രൂരത കണ്ടറിഞ്ഞവരും കേട്ടറിഞ്ഞവരും ആ കൂട്ടത്തിലുണ്ടായിരുന്നു. പന്ത്രണ്ടോളം വാഹനങ്ങളിലെത്തിയ പട്ടാളക്കാരാണ് രാവിലെ വീട് വളഞ്ഞത്. അകത്ത് സ്ത്രീകളുംടേയും കുട്ടികളുടേയും കുട്ടകരച്ചിൽ ഉയർന്നു.

അക്ഷോഭ്യനായി ടി വി ഇറങ്ങി വന്ന് പട്ടാളക്കാരോട് പ്രഭാതകൃത്യങ്ങൾ നിർവ്വഹിക്കുവാൻ അനുവദിക്കണം അല്ലെങ്കിൽ ഇപ്പോൾ തന്നെ വരാം എന്ന് സൂചിപ്പിച്ചു. പട്ടാളക്കാർ അതിനു സമ്മതം മൂളി. കുറച്ച് കഴിഞ്ഞ് തല ഉയർത്തി നട്ടെല്ല് നിവർത്തി പതറാതെ ടി വി ഇറങ്ങി വന്നു. നൂറു കണക്കിന് പട്ടാളക്കാരുടെ അകമ്പടിയോടെ നടന്ന് വരുന്ന ടി വിയെ ശ്വാസമടക്കി കൊണ്ട് ജനകൂട്ടം നോക്കി നിന്നു. വീട്ട് സാധനങ്ങൾ പട്ടാളക്കാർ തല്ലിതകർത്തു.12 പശുക്കളേയും എരുമകളേയും മുനിസിപ്പാലിറ്റി വക സ്ഥലത്താക്കി. ഭക്ഷണം കിട്ടാതെ അവ ചത്തൊടുങ്ങി. കുടുംബാംഗങ്ങൾ വേറെ താമസസ്ഥലം തിരക്കിയിറങ്ങി. ടി വി പതറിയില്ല, തല ചായ്ക്കാൻ ഒരിടം സ്വന്തമായി ഇല്ലാത്ത പതിനായിരങ്ങൾ അദ്ദേഹത്തിൻ്റെ പിന്നിലുണ്ടായിരുന്നു.

ആലപ്പുഴ തൈപ്പറമ്പുവീട്ടിൽ ടി സി വർഗീസിന്റെയും പുറക്കാട് കദളിപ്പറമ്പിൽ പെണ്ണമ്മയുടെയും മകനായി 1910 ജനുവരി 2 നാണ് ടി വി തോമസ് എന്ന വിപ്ലവകാരിയുടെ ജനനം.
1952-ലെ തെരഞ്ഞെടുപ്പിൽ ജയിച്ച് ഇദ്ദേഹം തിരു-കൊച്ചി നിയമസഭയിൽ അംഗമായി. 1954-ലെ ഇടക്കാല തെരഞ്ഞെടുപ്പിലും വിജയിയായി. ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ പദവിയിൽ ദീർഘകാലം സേവനമനുഷ്ഠിക്കുവാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. 1952-54 വരെ തിരുക്കൊച്ചി നിയമസഭയിലെ പ്രതിപക്ഷനേതാവുമായിരുന്നു.

ആദ്യ മന്ത്രി സഭയിൽ ടി വി തോമസ് മറ്റ് മന്ത്രിമാർക്കൊപ്പം

കേരള സംസ്ഥാനം രൂപീകൃതമായ ശേഷം 1957-ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി വിതോമസ് ആലപ്പുഴയിൽ നിന്നും വിജയിച്ചു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായ അദ്ദേഹം തൊഴിൽ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും മന്ത്രിയായിരുന്നു.1967 ലെ തെരഞ്ഞടുപ്പിൽ വിജയിച്ച് വ്യവസായ വകുപ്പ് മന്ത്രിയായി. 1972-77 കാലത്തും വ്യവസായ വകുപ്പുമന്ത്രിയായിരുന്നു.
വാളയാർ സിമന്റ്സ്‌, കൊല്ലത്തെ ടൈറ്റാനിയം കോംപ്ലക്സ്‌ , കേരള ടെക്സ്റ്റെയിൽ കോർപ്പറേഷനും തുണിമില്ലുകളും,പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ, ഗ്ലാസ്സസ്,കയർ കോർപ്പറേഷൻ,കയർ ഫെഡ്, ഫോം മാറ്റിങ്സ് ഇന്ത്യ,ഓട്ടോ കാസ്റ്റ്, കശുവണ്ടി വികസന കോർപ്പറേഷൻ,ബാംബു കോർപ്പറേഷൻ,കശുവണ്ടി കോർപ്പറേഷൻ,ടെൽക്ക് ഇവയെല്ലാമായിരുന്നു ടിവിയുടെ വീടുകൾ.

കണ്ണൂർ,കാസർകോട് ജില്ലകളിലെ ബീഡിത്തൊഴിലാളികൾ അനാഥരും തൊഴിൽഹരിതരുമായ സാഹചര്യമുണ്ടായപ്പോൾ അതിനെ ധീരമായി നേരിട്ട ടിവിയെ എങ്ങനെ തൊഴിലാളികൾ മറക്കും. ദിനേശ്‌ ബീഡി സഹകരണ പ്രസ്ഥാനത്തിന്‌ കൂടി രൂപംകൊടുക്കാൻ കഴിഞ്ഞത്‌ ടിവിയെന്ന ഭരണാധികാരിയുടെ കഴിവിനോടൊപ്പം, ആത്മാർഥത നിറഞ്ഞ ഒരു തൊഴിലാളി നേതാവിന്റെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനമായിട്ടാണ്‌.

വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങളെ കുറിച്ച് ഇന്ന് നാം ചർച്ച ചെയ്യുമ്പോൾ നാളെയുടെ മറ്റങ്ങൾ മുൻകൂട്ടി കണ്ട് കൊണ്ട് വർഷങ്ങൾക്ക് മുൻപ് കെൽട്രോണിന് അദ്ദേഹം രൂപം നൽകിയെന്ന വസ്തുത അത്ഭുതമായി നിലനിൽക്കുന്നു. 1973 ൽ വിവര സാങ്കേതിക വിദ്യയെ കുറിച്ച് ആർക്കും വളരെ കൂടുതൽ അറിവ് ഉണ്ടായിരുന്നില്ല. അന്നാണ് വ്യവസായ മന്ത്രിയായിരുന്ന ടി വി തോമസ്സ് കെൽട്രോൺ എന്ന സ്ഥാപനത്തിന് രൂപം നൽകിയത്. കുറഞ്ഞ ചെലവിൽ ടെലിവിഷൻ നിർമ്മാണം മാത്രമല്ല ഐ എസ് ആർ ഒ പ്രതിരോധ വകുപ്പ് എന്നിവയ്ക്കുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലേക്ക് വരെ കെൽട്രോൺ കടന്ന് കയറി. ഇലക്ടോണിക് ഉൽപ്പന്നങ്ങളുടെ രാജാവായ ജപ്പാൻ പോലും കെൽട്രോണിന് മുന്നിൽ മുട്ടുമടക്കിയ ചരിത്രവുമുണ്ട്.

ഒരു കാലത്ത് ഏഷ്യയിലെ നമ്പർ വൺ കപ്പാസിറ്റർ ഉൽപ്പാദിപ്പിച്ചിരുന്ന കമ്പനിയും കെൽട്രോണായിരുന്നു. മാറി മാറി വന്ന ഭരണാധികാരികൾ ടി വി തോമസ്സിൻ്റെ കാഴ്ച്ചപ്പാട് പിന്തുടർന്നിരുന്നെങ്കിൽ കെൽട്രോണിന് കുതിച്ച് കയറ്റമുണ്ടാകുമായിരുന്നു. അത് വഴി കേരളവും ഈ രംഗത്ത് നമ്പർ വൺ ആയേനേ. ജർമ്മനിയും ജപ്പാനുമായി ഈ രംഗത്ത് മത്സരിച്ച് മുന്നേറിയതാണ് കെൽട്രോണും കൊച്ചു കേരളവുമെന്നോർക്കുമ്പോൾ ടി വി തോമസ്സിൻ്റെ സ്മരണയ്ക്ക് പ്രസക്തിയേറുന്നു. സാങ്കേതിക വിദ്യയും മൂലധനവും തേടി ജപ്പാൻ യാത്ര നടത്തിയപ്പോൾ അതിന്റെ പേരിൽ കേരളത്തിൽ വിവാദമുണ്ടായതോർത്തൽ ഇന്നത്തെ തലമുറ ചിരിക്കും.

കയർ തൊഴിലാളികളുടെ ജീവിതത്തിന്റെ കണ്ണുനീരും വേദനകളും അനുഭവിച്ചറിഞ്ഞ മഹാനായ തൊഴിലാളി നേതാവ്‌ തൊഴിൽ വകുപ്പ്‌ മന്ത്രിയായി പ്രവർത്തിക്കുവാൻ അവസരം കിട്ടുമ്പോൾ തീർച്ചയായും മറ്റൊന്നുമല്ലല്ലോ പ്രതീക്ഷിക്കേണ്ടത്‌. കയർ വ്യവസായ പുനരുദ്ധാരണത്തിനായി സഖാവ്‌ ആവിഷ്കരിച്ച 50 കോടി രൂപയുടെ നിക്ഷേപമുള്ള ബൃഹത്‌ പദ്ധതി ടി വി പദ്ധതി എന്ന പേരിലാണ്‌ ഇന്നും അറിയപ്പെടുന്നത്. ട്രാൻസ്പോർട്ട്‌ തൊഴിലാളികളുടെ നേതാവായി ടി വി ഉയർന്നുവന്ന നാളുകളിലാണ് ‌. ട്രാൻസ്പോർട്ട്‌ തൊഴിലാളികൾ നടത്തിയ സമരങ്ങൾ കേരളത്തിലെ തൊഴിലാളി സമരചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ടത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares