എടതിരിഞ്ഞി: ലഹരിക്കെതിരെ യുവജന പ്രാസ്ഥാനങ്ങൾ മുന്നോട്ടു വരണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. എഐവൈഎഫ് എടതിരിഞ്ഞി മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എടതിരിഞ്ഞി വില്ലേജിൽ കായിക മേഖലയ്ക്ക് മുതൽ കൂട്ടാകാൻ മൈതാനം അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപെട്ടു.
മേഖലാ വൈസ് പ്രസിഡൻറ് സതീഷ് ബാബു അധ്യക്ഷനായി.എടതിരിഞ്ഞി സെന്ററിൽ നിന്ന് ആരംഭിച്ച പ്രകടനം സമ്മേളന നഗരിയിൽ അവസാനിച്ചു. ജില്ലാ കേരളോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വനിതാ കബഡി, വനിതാ വടംവലി ടീം മിനെ ആദരിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി മണി, സിപിഐ ജില്ലാ കമ്മിറ്റി അംഗം അനിത രാധാകൃഷ്ണ, മണ്ഡലം സെക്രട്ടറേറ്റ് അംഗം കെ സി ബിജു, മണ്ഡലം കമ്മിറ്റി അംഗം ബാബു ചിങ്ങാരത്ത്, ലോക്കൽ സെക്രട്ടറി വി ആർ രമേഷ്, ലോക്കൽ കമ്മിറ്റി അംഗം മുരളി മണക്കാട്ടുംപടി, മണ്ഡലം കമ്മിറ്റി അംഗം കെ വി രാമകൃഷ്ണൻ , എഐഎസ്എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി മിഥുൻ പോട്ടക്കാരൻ , ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി കെ പി കണ്ണൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മേഖലാ സെക്രട്ടറി വിഷ്ണു ശങ്കർ സ്വാഗതവും മേഖലാ കമ്മിറ്റി അംഗം അഭിമന്യു നന്ദിയും പറഞ്ഞു.
ഭാരവാഹികളായി വിഷ്ണുശങ്കർ എം പി (സെക്രട്ടറി), അഭിജിത്ത് വി ആർ (പ്രസിഡന്റ് ),അഭിമന്യു, ഷിയാസ് (ജോ സെക്രട്ടറിമാർ), ഗിൽഡ പ്രേമൻ പട്ടത്ത് , കാർത്തിക് കെ ട്ടി (വൈസ് പ്രസിഡന്റ്മാർ ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.