കേരളത്തിലെ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി മാറിയെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോന്. എഐവൈഎഫ് സേവ് ഇന്ത്യ മാര്‍ച്ചില്‍ കോട്ടയം ജില്ലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സുധാകരന് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നത് ബിജെപിയുടെ ശബ്ദത്തിലാണ്.
കേരളത്തില്‍ ബിജെപി ഏത്, കോണ്‍ഗ്രസ് ഏത് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. സര്‍ക്കാരിന് എതിരെ ബിജെപി കൊണ്ടുവരുന്ന പൊള്ളയായ ആരോപണങ്ങള്‍ ഏറ്റുപിടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും കോണ്‍ഗ്രസ് നേതാക്കളും ജനങ്ങള്‍ക്ക് മുന്നില്‍ സ്വയം അപഹാസ്യരാവുകയാണ്.
ഇപ്പോക്ക് പോവുകയാണെങ്കില്‍ ഇടത് വിരുദ്ധത മൂത്ത് കെ സുധാകരന് ഉടന്‍ തന്നെ ബിജെപിയിലെത്തും. തനിക്ക് തോന്നിയാല്‍ ബിജെപിയില്‍ പോകുമെന്ന് പറഞ്ഞതിനാല്‍, അദ്ദേഹം പോയാലും അത്ഭുതപ്പെടാനില്ലെന്നും ജിസ്മോന് പരിഹസിച്ചു.