Tuesday, April 1, 2025
spot_imgspot_img
HomeKeralaഫാസിസ്റ്റുകള്‍ക്ക് രാജ്യത്തെ വിട്ടുകൊടുക്കില്ല; പോരാട്ടത്തിന് എഐവൈഎഫ് മുന്നില്‍ത്തന്നെയുണ്ടാകും: ടിടി ജിസ്‌മോന്‍

ഫാസിസ്റ്റുകള്‍ക്ക് രാജ്യത്തെ വിട്ടുകൊടുക്കില്ല; പോരാട്ടത്തിന് എഐവൈഎഫ് മുന്നില്‍ത്തന്നെയുണ്ടാകും: ടിടി ജിസ്‌മോന്‍

രാജ്യം എപ്പോഴല്ലൊം അപകടത്തിലേക്ക് പോകുന്നുവോ അപ്പോഴെല്ലാം ദ്വിവർണ്ണ പതാക ഉയർത്തി പിടിച്ചു കൊണ്ട് ഉജ്ജ്വലമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ചരിത്രവും പാരമ്പര്യവുമുളള സംഘടനയാണ് എഐവൈഎഫ് എന്ന് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ. വർഗീയ ഫാസിസ്റ്റുകളുടെ നെറികെട്ട കാലഘട്ടത്തിൽ ഈ രാജ്യത്ത് വർധിച്ച് വരുന്ന തൊഴില്ലായ്മയ്‌ക്കെതിരെ ശക്തമായ സമരമുറങ്ങൾ നടത്തുവാൻ എഐവൈഎഫ് മുന്നിൽ തന്നെയുണ്ട്. എഐവൈഎഫ് സേവ് ഇന്ത്യ മാർച്ച് സമാപന മഹാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിവർഷം രണ്ടു കോടി പേർക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞവർ, ഈ രാജ്യത്തെ 45 വർഷത്തിനടയിലെ ഏറ്റവും വലിയ തൊഴില്ലായ്മയിലേക്ക് നമ്മുടെ രാജ്യത്തെ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുകയാണ്. അതിനെതിരായി ഇന്ത്യയിലെമ്പാടും ഉജ്ജ്വലമായ പോരാട്ടങ്ങൾ ഇന്ത്യയിലെ യുവത്വം ഉയർത്തി കൊണ്ടു വരണമെന്ന് എഐവൈഎഫ് ആഗ്രഹിക്കുകയാണ്. ആ പോരാട്ടങ്ങളെ മുന്നിൽ നിന്ന് നയിക്കാൻ എഐവൈഎഫ് ഉണ്ടാകണമെന്ന് ഞങ്ങൾ തിരിച്ചറിയുകയാണ്. ആ തിരിച്ചറിവിന്റെ ഭാഗമായിട്ടാണ് കനത്ത ചൂടിനെയും വേനൽ മഴയെയും അതിജീവിച്ച് രണ്ട് കാൽനട ജാഥകൾ നടത്താൻ തീരുമാനിച്ചത്. കേരളത്തിലെ സാധാരണക്കാർ യുവാക്കളുടെ ഈ യാത്ര ഏറ്റെടുത്തു.

രാജ്യത്ത് അധികാരത്തിലിരിക്കുന്ന സംഘപരിവാർ ശക്തികളുടെ കോട്ടകളെ തകർക്കാനുളള ഇന്ധനമാണ് ഈ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം. പുതിയ പോരാട്ടത്തിന്റെ പോർമുഖങ്ങൾ തുറന്നു കൊണ്ട് ഇടതുപക്ഷ യുവജവ സംഘടനകളും രാജ്യത്തെ മതേത്വര ചിന്താഗതിക്കാരേയും അണിനിരത്തി കൊണ്ട് വർഗീയതയ്ക്കും തൊഴില്ലായ്മയ്ക്കും എതിരെയുളള സന്ധിയില്ലാ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ എഐവൈഎഫ് മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares