ഇന്ത്യയെ ഒരു വർഗീയ ഫാസിസ്റ്റ് മത രാഷ്ട്രമാക്കി മാറ്റാനുള്ള സംഘപരിവാർ പരിശ്രമങ്ങൾക്ക് തടയിടാൻ എഐവൈഎഫ് മുന്നിൽ തന്നെയുണ്ടാകുമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ.വർഗീയ ഫാസിസത്തിനെതിരെയും കേന്ദ്ര അവഗണനയ്ക്കുമെതിരെ എഐവൈഎഫ് സംസ്ഥാനത്തുട നീളം സംഘടിപ്പിക്കുന്ന ഡെമോക്രാറ്റിക് സ്ട്രീറ്റ് കോട്ടയം ജില്ലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭഗത് സിംഗിന്റെ പിൻ തലമുറക്കാരായ എഐവൈഎഫുകാർ വർഗീയ രാഷ്ട്രീയത്തിനെതിരെ നിരന്തരമായ പോരാട്ടത്തിലാണ്..ഈ രാജ്യത്തിന്റെ ജനാധിപത്യത്തെ സംരക്ഷിക്കാൻ ഓരോ എഐവൈഎഫുകാരനും അവന്റെ അവസാന തുള്ളി ചോരയിലും തയ്യാറാണെന്നും ടി.ടി. ജിസ്മോൻ കൂട്ടിച്ചേർത്തു.
ഗാന്ധി വധം ഉൾപ്പെടെയുള്ള ചരിത്രം ബിജെപിയും സംഘപരിവാറും ചേർന്ന് തിരുത്തി കുറിയ്ക്കുകയാണ്. രാജ്യത്തെ ജനാധിപത്യം ഏറ്റവും വലിയ അപകടരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. രാജ്യത്തിന്റെ ഭരണഘടനയെ സംഘപരിവാർ മാറ്റി എഴുതുകയാണ്. മതേരത്വ ഇന്ത്യയെ മത രാഷ്ട്രമാക്കി മാറ്റുവാനുള്ള ശ്രമങ്ങളാണ് ബിജെപിയും സംഘപരിവാറും നടപ്പിലാക്കുന്നത്.
രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കേണ്ട കടമ എഐവൈഎഫിനെ പോലെയുള്ള യുവ സംഘടനകളുടെ കടമയാണ്. അതിനായിയുള്ള ശ്രമങ്ങളാണ് ജനാധിപത്യ തെരുവുകളിലൂടെ എഐവൈഎഫ് നടപ്പിലാക്കുന്നത് രാജ്യത്തെ സംരക്ഷിക്കുന്നതിനായി ഉജ്വലമായ പോരാട്ടങ്ങളുമായി എഐവൈഎഫ് മുന്നോട് തന്നെ വരും.
ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്കും മതേത്വര രാജ്യത്ത് നിന്ന് മത രാഷ്ട്രത്തിലേക്കുമെന്ന ലക്ഷ്യമാണ് സംഘപരിപാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു കൊണ്ട് മാത്രമാണ് അയോധ്യ വീണ്ടും സംഘപരിവാർ ചർച്ച ചെയ്യുന്നത്.
ഞങ്ങളെ എതിർക്കുന്നവരെ, ഞങ്ങളുടെ ആശയങ്ങളെ എതിർക്കുന്നവരെയെല്ലാം ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് പുറത്താക്കാനാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. തൊഴിൽ വാഗ്ദാനം നൽകി യുവത്വത്തെ നിരന്തരം പറ്റിക്കുകയാണ് കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാർ മേഖയിൽ 12 ലക്ഷം തൊഴിൽ അവസരങ്ങൾ ഒഴിഞ്ഞു കിടക്കുകയാണ്.
കേരളത്തെ സമ്പൂർണ്ണമായി അവഗണിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേരളത്തിന്റെ അർഹമായ പദ്ധതികൾ വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം. സാമ്പത്തിക പ്രതിസന്ധിയിലൂടെ കേരളത്തെ ശ്വാസം മുട്ടിയ്ക്കുകയാണ്. കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണന മാറ്റപ്പെടുക തന്നെ വേണമെന്നാണ് എഐവൈഎഫ് ആവശ്യപ്പെടുന്നത്.
ഗവർണർ പദവിയിലിരുന്ന് കൊണ്ട് ആരിഫ് മുഹമ്മദ് ഖാൻ നടപ്പിലാക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ പ്രവർത്തനമാണ് നടത്തുന്നത്. ഗവർണർ പദവിയുടെ ഉദ്ദേശം എന്തെന്ന് അദ്ദേഹം മനസ്സിലാക്കണം.