തലയോലപ്പറമ്പ്: സ്വകാര്യവൽക്കരണം പൊതുഅജണ്ടയാക്കി കേന്ദ്ര സർക്കാർ പൊതുമേഖലയെ കൊള്ളയടിക്കുകയാണന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോൻ. എഐവൈഎഫ് തലയോലപ്പറമ്പ് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക ഉദാരവൽക്കരണത്തിനൊപ്പം ജനങ്ങളെ ഭിന്നിപ്പിച്ച് വിദ്വേഷം കുത്തിവയ്ക്കുന്ന ഹിന്ദുത്വ അജണ്ടയും കൂടുതൽ തീവ്രമായി നടപ്പി ലാക്കുകയാണ് കേന്ദ്ര സർക്കാർ എന്നും ടി.ടി ജിസ്മോൻ പറ ഞ്ഞു. കേന്ദ്ര സർക്കാരിന്റെ നെറികെട്ട രാഷ്ട്രീയത്തിനെതിരെയാണ് ഒരുമിച്ചു നടക്കാം വർഗീയതക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനുവേണ്ടി എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സേവ് ഇൻഡ്യ മാർച്ച് സംഘടിപ്പിക്കുന്നതെന്നും ടി ടി ജിസ്മോൻ കൂട്ടിച്ചേർത്തു.
ഭാരവാഹികളായി മാത്യൂസ് ദേവ സ്യ (പ്രസിഡന്റ്), ആതിര, എം . എച്ച് വിപിൻദാസ്, പി.എസ് അർജുൻ (വൈസ് പ്രസിഡന്റു മാർ), പി.ആർ ശരത് കുമാർ (സെക്രട്ടറി), ആദർശ് സുധർ മൻ, സി.എസ് അഭിജിത്ത്, അപ്പു പുഷ്കരൻ (ജോയിന്റ് സെക്രട്ടറിമാർ), സ്നേഹലക്ഷ്മി, സി.പി അനൂപ്, വിഷ്ണുപ്രിയ (എക്സി. അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
കോട്ടയം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ്, എഐ വൈഎഫ് ജില്ലാ പ്രസിഡന്റ് കെ രഞ്ജിത് കുമാർ, സിപിഐ മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, അസി. സെക്രട്ടറി കെ.എസ് രത്നാകരൻ, ആർ ബിജു എന്നിവർ പ്രസംഗിച്ചു. തലയോലപ്പറമ്പ് ഗവ. യുപി സ്കൂൾ ഹാളിൽ നടന്ന കൺ വൻഷനിൽ പി.എസ് അർജുൻ അധ്യക്ഷത വഹിച്ചു.