രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളും ഭരണഘടന തത്വങ്ങളും ലംഘിച്ച് കൊണ്ട് പുതുക്കി നിർമ്മിച്ച പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാനമന്ത്രി നടത്തുന്നത് രാജ്യത്തിന് അപമാനകരമാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ. ആർട്ടിക്കിൾ 53, ആർട്ടിക്കിൾ 79, എന്നിവ രാഷ്ട്രപതിയുടെ അധികാരങ്ങളെ കുറച്ചു പ്രതിപാദിക്കുന്നവയാണ്. ജനാധിപത്യ സംവിധാനത്തിൽ രാഷ്ട്രപതിയും, ലോക്സഭയും, രാജ്യസഭയുമാണ് പ്രധാനികൾ. രാജ്യത്തിന്റെ പ്രഥമ പൗരയെയാണ് ബിജെപി തങ്ങളുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ഒഴുവാക്കിയിരിക്കുന്നത്.
രാഷ്ട്രപതിയെ ഒഴുവാക്കി പാർലമെന്റിന്റെ ഉദ്ഘാടനം തീരുമാനിച്ചത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് തുറന്ന കത്ത് അയച്ചു എഐവൈഎഫ്. ഭരണഘടന തത്വങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനാണ്. അതിനാൽ രാജ്യത്ത് ഇത്രയും വലിയ ഒരു ഭരണഘടന ലംഘനം നടന്നിട്ടും കോടതി മൗനം പാലിക്കുകയാണ്.
ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കേണ്ട ചുമതലയാണ് സുപ്രീംകോടതിക്കുള്ളത്. അതിനാൽ, നിന്റെ ഉദ്ഘാനം നിർവഹിക്കാൻ പ്രധാനമന്ത്രിയെ ക്ഷണിച്ച ക്യാബിനറ്റ് ഉത്തരവ് പിൻവലിച്ചു, ഉദ്ഘാടനം രാഷ്ട്രപതിയെ കൊണ്ട് തന്നെ ചെയ്യിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിടണമെന്നും എഐവൈഎഫ് പറഞ്ഞു.