കുട്ടനാട് : സ്വതന്താനന്തര ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ കർഷക വിരുദ്ധ സമീപമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത് സിബിൽ സ്കോറിന്റെ പേരിൽ കർഷകരെ ദ്രോഹിക്കുന്ന ബാങ്കുകളുടെ സമീപനങ്ങൾങ്ങൾക്കും കർഷക വിരുദ്ധ സമീപനങ്ങൾക്കും എതിരെ ശബ്ദിക്കാത്ത കർഷക വഞ്ചകനാണ് കൊടിക്കുന്നിൽ സുരേഷ് എംപിയെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ അഭിപ്രായപ്പെട്ടു. കർഷകർക്ക് വേണ്ടി ഒന്നും ചെയ്യാതെ മുതലക്കണ്ണീർ ഒഴുക്കുന്ന കൊടിക്കുന്നിലിലെ കുട്ടനാട്ടിലെ കർഷകർ തിരിച്ചറിഞ്ഞു. കർഷ വിരുദ്ധ നിലപാടുകളിൽ ബിജെപിയും കൊടിക്കുന്നിലും ഓരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ടി ടി ജിസ്മോൻ പറഞ്ഞു.
സിബിൽ സ്കോറിന്റെ പേരിൽ കർഷകരെ ദ്രോഹിക്കുന്ന ബാങ്കുകൾക്കെതിരെ എഐവൈഎഫ് കുട്ടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ
പ്രതിഷേധ ധർണ്ണ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് പി വി ചിക്കു അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ടി ഡി സുശീലൻ , അസി. സെക്രട്ടറി കെ വി ജയപ്രകാശ് , എഐവൈഎഫ് മണ്ഡലം സെക്രട്ടറി എം സന്തോഷ് കുമാർ , സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ബി ലാലി മുട്ടാർ ഗോപാലകൃഷ്ണൻ ,എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം സംജു സന്തോഷ് , തോമസ് ജോസഫ് ,ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എസ് ഷിബു ,സതീഷ് കെ എം , എം എസ് .ശ്രീകാന്ത്, മോൻസി തോമസ് , സൈജു തോമസ് , വിനോച്ചൻ ആലുമൂട്ടിൽ , ബിജു പുൽപ്പത്ര ,അരുൺ കാവാലം ,സജിമോൻ മിത്രക്കരി ,എന്നിവർ സംസാരിച്ചു.