ഏറെ കാത്തെ കാത്തിരിപ്പിന് വിരാമമിട്ട് മലയാളി താരം സഞ്ജു സാംസൺ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചു. 15 അംഗ ടീമിനെയാണിപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പറായാണ് സഞ്ജു സാംസൺ.
കെ.എൽ. രാഹുലിനെ ഒഴിവാക്കിയിരിക്കുകയാണ്. അടുത്തിടെ മികച്ച ഫോമിലായിരുന്നു സഞ്ജു സാംസൺ. ഇൗ സാഹചര്യത്തിൽ സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ ഇടം നേടിയത്. ജൂൺ രണ്ടിന് അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി ആരംഭിക്കുന്ന ടൂർണമെന്റിലേക്കുള്ള 15 അംഗ ടീമിനെ സമയപരിധി അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.
രോഹിത് ശർമ നയിക്കുന്ന ടീമിൽ യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവരാണ് മുൻനിര ബാറ്റർമാർ. ഋഷഭ് പന്താണ് ടീമിന്റെ ഒന്നാം വിക്കറ്റ് കീപ്പർ. രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടംപിടിച്ചത്. ഹാർദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദൂബെ, അക്സർ പട്ടേൽ എന്നിവരാണ് ടീമിലെ ഓൾ റൗണ്ടർമാർ.
ജസ്പ്രിത് ബുംറ നയിക്കുന്ന ബൗളിങ് നിരയിൽ മുഹമ്മദ് സിറാജ്, അർഷദീപ് സിങ് എന്നിവരാണ് പേസർമാർ. കുൽദീപ് യാദവും യുസ്വേന്ദ്ര ചാഹലുമാണ് സ്പിൻ ദ്വയം.
പാകിസ്താൻ, അയർലൻഡ്, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ജൂൺ അഞ്ചിന് അയർലൻഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ ഒൻപതിനാണ് പാകിസ്താനുമായുള്ള നിർണായക പോരാട്ടം. ജൂൺ 12ന് അയർലൻഡിനേയും ജൂൺ 15ന് കാനഡയേയും രോഹിതും സംഘവും നേരിടും.