Friday, November 22, 2024
spot_imgspot_img
HomeKeralaതാനൂര്‍ ബോട്ട് അപകടം: മരണം 22 കടന്നു; ഏഴ് പേരുടെ നില ​ഗുരുതരം

താനൂര്‍ ബോട്ട് അപകടം: മരണം 22 കടന്നു; ഏഴ് പേരുടെ നില ​ഗുരുതരം

മലപ്പുറം: താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 22 ആയി. ചികിത്സയിലുള്ള പത്ത് പേരിൽ ഏഴ് പേരുടെ നില ​ഗുരുതരമാണ്. ഏഴ് കുഞ്ഞുങ്ങളും മൂന്ന് സ്ത്രീകളുമടക്കമാണ് ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചത്. അവധിക്കാലം ആഘോഷിക്കാനെത്തിയ മുപ്പത്തഞ്ചിലേറെ പേരാണ് ദുരന്തത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്നതിലേറെയും സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നു. കൈക്കുഞ്ഞുങ്ങൾ അടക്കം മുങ്ങിതാണു. ഏറെ ദുഷ്കരമായിരുന്നു ആദ്യഘട്ട രക്ഷാപ്രവർത്തനം. ചതുപ്പും, വെളിച്ചക്കുറവും വെല്ലുവിളിയായി.

അപകടത്തിൽ മരണപ്പെട്ടവർ ഉൾപ്പെടെ 37 പേരെ തിരിച്ചറിയാൻ സാധിച്ചതായി മന്ത്രി കെ രാജൻ വ്യക്തമാക്കി. അപകടസ്ഥലം സന്ദർശിച്ച ശേഷം മാന്ദ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. 37 പേരിൽ 22 പേരുടെ മരണം സ്ഥിരീകരിച്ചു. കളക്ടറുടെ കണക്ക് അനുസരിച്ച് കോഴിക്കോട് ഉൾപ്പെടെ വിവിധ ആശുപത്രികളിലായി പത്ത് പേർ ചികിത്സയിലാണ്. അവരെ തിരിച്ചറിയാൻ സാധിച്ചു. അഞ്ച് പേർ ബോട്ടിൽ നിന്ന് നീന്തിക്കയറിയതായി പൊലീസും ഫയർഫോഴ്സും സ്ഥിരീകരിച്ചു. അപകടപ്പെട്ടത് സ്വകാര്യബോട്ട് ആയതിനാൽ അപകടത്തില്പെട്ടവരുടെ എണ്ണം രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. ഈ ദുരന്തത്തിൽ കൂടുതൽ ആളുകൾ ഇല്ലാതിരിക്കട്ടെ എന്നും മന്ത്രി വ്യക്തമാക്കി.

സർക്കാരിന്റെ കീഴിലുള്ള ദുരന്ത നിവാരണ സേന അടക്കമുള്ള ഏഴ് ടീമുകൾ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കൂടാതെ, പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രദേശത്തുണ്ട്. ഇന്ത്യൻ നേവിയും കോസ്റ്റ് ഗാർഡും രംഗത്തെത്തി. കളക്ടറുടെ നിർദേശ പ്രകാരം 20 പേർ അടങ്ങുന്ന ഒരു ദുരന്ത നിവാരണ സേനയെക്കൂടി അടിയന്തിരമായി എത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. പല സ്ഥലങ്ങളിൽ നിന്നും ആളുകൾ ഇവിടെ എത്തിയിട്ടുണ്ടാകാം. അതിനാൽ, ആളുകളെ കാണാനില്ലെന്ന് സംസ്ഥാനം മുഴുവനായി ലഭിക്കുന്ന പരാതികളുമായി ഒത്തുനോക്കുന്നതിനാണ് നിലവിൽ തീരുമാനം. ഇതുവരെ അത്തരത്തിലുള്ള പരാതികൾ പൊലീസിനോ മറ്റ് ഏജൻസികൾക്കോ ലഭിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares