പഹൽഗാമിലെ നിഷ്ഠുരമായ ഭീകരാക്രമണത്തെത്തുടർന്ന് 26 നിരപരാധികളായ മനുഷ്യ ജീവനുകളാണ് അന്ന് കാശ്മീരിൽ പൊലിഞ്ഞത്.
ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ജമ്മു-കാശ്മീർ നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞത് ഭീകരവാദത്തിന്റെ മുപ്പതിലധികം വർഷം നീണ്ടുനിന്ന കാലയളവിൽ ഇതാദ്യമായി കാശ്മീരിലെ ജനങ്ങൾ ഭീകരതയ്ക്കെതിരെ പൊട്ടിത്തെറിച്ചിരിക്കുന്നുവെന്നും ഇത് ജമ്മു-കാശ്മീരിലെ ഭീകരപ്രവർത്തനങ്ങളുടെ അവസാനത്തിന്റെ തുടക്കമാണെന്നുമാണ്.

അതെ, ഭീകര വാദ പ്രവർത്തനങ്ങൾ നിർമൂലനം ചെയ്യാനും അതിനു പിന്തുണ നൽകുന്ന സംവിധാനങ്ങളെ തകർക്കാനും ഇന്ത്യ സത്വരമായ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. മെയ് 7 ന് പാകിസ്ഥാനിൽ നടന്ന ഇന്ത്യൻ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് കാലങ്ങളായി തീവ്ര വാദ വിധ്വംസക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കൊടും ഭീകരന്മാരായിരുന്നു.
കൊല്ലപ്പെട്ട ലഷ്കർ-ഇ-തൊയ്ബ ഭീകരനായിരുന്ന മുദാസർ ഖാദിയാൻ ഖാസ് മുരിദ്കെയിലെ മർകസ് തയ്ബയുടെ ചുമതല വഹിക്കുന്ന തീവ്ര വാദിയാണ്.
പാകിസ്ഥാൻ സൈന്യം ഇയാളുടെ സംസ്കാര ചടങ്ങിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും പാക് ആർമി മേധാവിയും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസിന്റെ പേരിൽ റീത്ത് വെച്ച് മൃതദേഹത്തെ ആദരിക്കുകയും ചെയ്തു.
ആഗോള ഭീകരൻ ഹാഫിസ് അബ്ദുൾ റൗഫിന്റെ നേതൃത്വത്തിൽ ഒരു സർക്കാർ സ്‌കൂളിൽ നടന്ന ഇയാളുടെ മയ്യത്ത് നിസ്കാരത്തിൽപാക് ആർമിയിലെ ഒരു ലെഫ്റ്റനന്റ് ജനറലും പഞ്ചാബ് പോലീസ് ഐജിയും പങ്കെടുക്കുകയും ചെയ്തു.
ഇനി മറ്റൊരു ഭീകരൻ മൗലാന മസൂദ് അസറിന്റെ മൂത്ത ഭാര്യാസഹോദരനും ജെയ്‌ഷെ-ഇ-മുഹമ്മദ് അംഗവുമായഹാഫിസ് മുഹമ്മദ് ജമീലാണ്.ബഹവൽപൂരിലെ മർകസ് സുബ്ഹാൻ അല്ലയുടെ ചുമതല വഹിക്കുന്ന ഇയാൾയുവാക്കൾക്ക് ഭീകര പരിശീലനം നൽകുന്നതിൽ ബദ്ധ ശ്രദ്ധാലുവായിരുന്നു.

ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ തന്നെ മറ്റൊരു ഭീകരൻ മുഹമ്മദ് യൂസഫ് അസ്ഹർ @ ഉസ്താദ് ജി @ മുഹമ്മദ് സലിം @ ഘോസി സാഹബ് മൗലാന മസൂദ് അസറിന്റെ സഹോദരീ ഭർത്താവും ജെയ്‌ഷെ മുഹമ്മദിനായി ആയുധ പരിശീലനം നൽകുന്ന ആളുമാണ്.മുൻപ് ജമ്മു കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.
ഐസി-814 ഹൈജാക്കിംഗ് കേസിൽ തിരയുന്ന ഭീകരനുമായിരുന്നു മുഹമ്മദ് യൂസഫ്.ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ അസ്ഹർഅബു ഖാലിദും മെയ് 7 ലെ ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.ജമ്മു കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾഅഫ്ഗാനിസ്ഥാനിൽ നിന്ന് ആയുധങ്ങൾ കടത്തുന്നവരിൽ പ്രധാനിയായിരുന്നു.
ഫൈസലാബാദിൽ നടന്ന ഇയാളുടെ മയ്യത്ത് നിസ്കാരത്തിൽ മുതിർന്ന പാകിസ്ഥാൻ ആർമി ഉദ്യോഗസ്ഥരും ഫൈസലാബാദ് ഡെപ്യൂട്ടി കമ്മീഷണറും പങ്കെടുക്കുകയുണ്ടായി.കൊല്ലപ്പെട്ട കൊടും ഭീകരൻ മുഹമ്മദ് ഹസ്സൻ ഖാനും ജെയ്ഷ്-ഇ-മുഹമ്മദ് അംഗമാണ്.
പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ജെയ്‌ഷെ മുഹമ്മദിന്റെ ഓപ്പറേഷണൽ കമാൻഡറായിരുന്ന മുഫ്തി അസ്ഗർ ഖാൻ കശ്മീരിയുടെ മകനായ ഈ ഭീകരൻ ജമ്മു & കശ്മീരിലെ ഭീകരാക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.