പന്തളം: ഗവർണ്ണർ രാജ്യത്തിന്റെ ഫെഡറൽ സമ്പ്രദായത്തെ വെല്ലുവിളിക്കുകയാണെന്ന് എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ആർ ജയൻ പറഞ്ഞു. എഐവൈഎഫ് പന്തളം മണ്ഡലം പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ഗവർണ്ണർ ചെയ്യുന്നതെന്നും ആർ ജയൻ കൂട്ടിച്ചേർത്തു.
ചടങ്ങിൽ സിപിഐ മണ്ഡലം സെക്രട്ടറി ജി ബൈജു, എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ് അഖിൽ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ശ്രീനാദേവിക്കുഞ്ഞമ്മ, ബൈജു മുണ്ടപ്പള്ളി, ജില്ലാ കമ്മറ്റി അംഗം എം മനു, എസ് അജയകുമാർ, മഹേഷ് സോമൻ തുടങ്ങിയവർ സംസാരിച്ചു. പതിനൊന്നംഗ കമ്മറ്റിയെയും ചടങ്ങിൽ തിരഞ്ഞെടുത്തു . പ്രസിഡന്റായി പ്രദീപ് കുരമ്പാലയും സെക്രട്ടറി ആയി ശ്രീനാദേവിക്കുഞ്ഞമ്മയും ജോയിന്റ് സെക്രട്ടറി ആയി ആർ രതീഷ്കുമാറും വൈസ് പ്രസിഡന്റായി അനു മോളേയും തിരഞ്ഞെടുത്തു