എൻ അരുൺ
തൃശൂർ ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐ.പി കളും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന മകൻ രഘുവിന്റെ വെളിപ്പെടുത്തൽ സുരേഷ് ഗോപിയുടെയും ബിജെപിയുടെയും ജീർണ്ണ രാഷ്ട്രീയത്തെയാണ് വെളിപ്പെടുത്തുന്നത്. തൃശൂർ മണ്ഡലത്തിൽ സ്ഥാനാർഥി ആയി രംഗത്ത് വന്നതുമുതൽ നിരന്തരമായ രാഷ്ട്രീയ അല്പത്തരത്തിലൂടെ സുരേഷ് ഗോപി സ്വയം അപഹാസ്യനാകുകയാണ്.
തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചർച്ചകൾക്കോ ആശയ സംവാദങ്ങൾക്കോ തയ്യാറാകാതെ സ്വാർത്ഥവും സങ്കുചിതവുമായ ലക്ഷ്യങ്ങൾ വെച്ച് കൊണ്ട് നടത്തുന്ന പ്രവർത്തനങ്ങൾ സുരേഷ് ഗോപി അവസാനിപ്പിക്കണം.അനുഗ്രഹം തേടി വീട്ടിലേക്ക് വരാനുള്ള നീക്കത്തെ എതിർത്തപ്പോൾ ‘പത്മ ഭൂഷൻ ലഭിക്കേണ്ടേ? എന്ന് ഒരു പ്രമുഖ വ്യക്തിയെക്കൊണ്ട് ചോദിപ്പിച്ചതായുള്ള ഗോപിയാശാൻ്റെ മകന്റെ വെളിപ്പെടുത്തൽ അധികാരങ്ങളും സർക്കാർ സംവിധാനങ്ങളും സ്വകാര്യ സ്വത്തായി കാണുകയും സ്വാർത്ഥ താല്പര്യങ്ങൾക്കായി പ്രസ്തുത സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതിന്റെ പ്രത്യക്ഷ തെളിവാണ്.
അധികാര ദുർമോഹവും അഴിമതിയും വഴിപിഴച്ച സാമ്പത്തിക താത്‌പര്യങ്ങളും നമ്മുടെ രാഷ്ട്രീയ സംവിധാനത്തെയും ജനാധിപത്യ വ്യവസ്ഥയെയും ദുർബലമാക്കികൂടാ! മലയാളത്തിൻ്റെ ഒന്നാമനായ അഭിനയപ്രതിഭ ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ “കലാമണ്ഡലം ഗോപിയാശാൻ”.ആ ആശാൻ്റെ പ്രതിഭയ്ക്ക് വിലയിടാൻ സംഘിമേലാളൻമാർക്ക് ഒരിക്കലും സാധിക്കില്ല.