വിജയവാഡ : അഞ്ചു ദിവസമായി നടന്നുവരുന്ന സിപിഐ 24 -ാം പാർട്ടി കോൺഗ്രസിന് ഇന്ന് സമാപനമാകും. ലക്ഷം പേരുടെ റാലിയോടെ 14 ന് ആരംഭിച്ച പാർട്ടി കോൺഗ്രസ് നിർണായക രാഷ്ട്രീയ തീരുമാനങ്ങളും പോരാട്ട് പ്രഖ്യാപനങ്ങളുമായാണ് സമാപിക്കുന്നത്. ഇന്നലെ ഉച്ചയോടെ പൊതുചർച്ച പൂർത്തിയാക്കി. തുടർന്ന് ജനറൽ സെക്രട്ടറി ഡി രാജ അവതരിപ്പിച്ച കര ടു രാഷ്ട്രീയ പ്രമേയം , കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. ബാൽ ചന്ദ്ര കാംഗോ അവതരിപ്പിച്ച രാഷ്ട്രീയ അവ ലോകന റിപ്പോർട്ട് , അതുൽ കുമാർ അഞ്ജാൻ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ട് , പാർട്ടി പരിപാടി , ഭരണഘടന എന്നിവ സംബന്ധിച്ച് പ്രതിനിധികൾ നാലു കമ്മിഷനുകളായി തിരിഞ്ഞ് സമഗ്രമായ ചർച്ച നടത്തി.
രാഷ്ട്രീയ പ്രമേയത്തിന്റെ കമ്മിഷൻ ചർച്ചക്ക് ഡി രാജ , അമർജീത് കൗർ സാംബശിവ റാവു , രാം നരേഷ് പാണ്ഡെ, സംഘടനാ റിപ്പോർട്ടിന്റെ ചർച്ചയ്ക്ക് അതുൽ കുമാർ അഞ്ജാൻ, നാഗ ന്ദ്രനാഥ് ഓത്സ, സ്വപൻ ബാനർജി , സത്യൻ മൊകേരി, ഇ ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നല്കി. രാഷ്ട്രീയ അവ ലോകന റിപ്പോർട്ടിന്റെ ചർച്ച ഡോ. ബാൽ ചന്ദ്ര കാംഗോ , ആനി രാജ , ബന്ത് സിങ് ബ്രാർ എന്നിവരാണ് നയിച്ചത്. പാർട്ടി പരിപാടി , ഭരണഘടന കമ്മിഷൻ ചർച്ചകൾക്ക് പല്ലബ് സെൻ ഗുപ്ത , കാനം രാജേന്ദ്രൻ , അഡ്വ . കെ പ്രകാശ് ബാബു , അനിൽ രജിംവാലെ , അപരാജിത രാജ , സി മഹേന്ദ്രൻ , സമർ ഭണ്ഡാരി എന്നിവർ നേതൃത്വം നൽകി .
ക്രഡൻഷ്യൽ കമ്മിറ്റി റിപ്പോർട്ട് , വരവ് ചെലവ് ഓഡിറ്റ് റിപ്പോർട്ട് എന്നിവ അവതരിപ്പിച്ചു. ഇന്ന് കമ്മിഷൻ റിപ്പോർട്ടുകളുടെ അംഗീകാരത്തിനു ശേഷം ദേശീയ കൗൺസിൽ, എക്സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് , ജനറൽ സെക്രട്ടറി എന്നിവയുടെ തെരഞ്ഞെടുപ്പുകളോടെ പാർട്ടി കോൺഗ്രസിന് സമാപനമാകും.