Friday, November 22, 2024
spot_imgspot_img
HomeKeralaസംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും

കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കോഴിക്കോട് തുടക്കമാകും.  പ്രധാന വേദിയായ വിക്രം മൈതാനിയിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. മൈതാനിയിൽ ഇന്നു രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും.24 വേദികളിൽ 239 ഇനങ്ങളിലായി 14,000 മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11 നും മറ്റുള്ള ദിവസങ്ങളിൽ രാവിലെ ഒൻപത് മണിക്കുമായിരിക്കും മത്സരങ്ങൾ ആരംഭിക്കുക. കോവിഡിനു ശേഷം നടക്കുന്ന ആദ്യ കലോത്സവം ആയതിനാൽ ഇക്കുറി കലാമാമാങ്കത്തിനു പൊലിമയേറെയാണ്.

നാളെ വേദികളോരോന്നായി ഉണരും. മത്സരത്തിന്റെ ചൂടിലും വിശപ്പിലും തളർന്നു പോകുന്ന കുഞ്ഞുങ്ങളെ ഭക്ഷണം കൊടുത്ത് ഊർജ്ജസ്വലരാക്കാൻ ഒരു വലിയ സംഘം തന്നെ റെഡിയാണ്. അമ്പതുപേരടങ്ങുന്നതാണ് പാചകസംഘം. അതിൽ തന്നെ വർഷങ്ങളായി പഴയിടം മോഹനൻ നമ്പൂതിരിക്കൊപ്പം ഉള്ളവരുണ്ട്.  പത്ത് സ്ത്രീകളടക്കം അമ്പതുപേരടങ്ങുന്ന പാചകസംഘമാണ് കയ്യും മെയ്യും മറന്ന് പാചകപ്പുരയിൽ ഓ‌ടി നടക്കുന്നത്.

കലോത്സവത്തിന്റെ ഭാഗമായുള്ള ചക്കരപ്പന്തൽ എന്ന ഭക്ഷണ ശാല മലബാർ ക്രിസ്റ്റ്യൻ കോളേജ് ഗ്രൗണ്ടിലാണ് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം രണ്ടായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഭക്ഷണ ശാലയിൽ ഭക്ഷണം വിളമ്പുന്നതിന് 3 ഷിഫ്റ്റുകളിലായി ആയിരത്തി ഇരുന്നൂറ് അധ്യാപകരുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന ഭക്ഷണ വിതരണം രാത്രി പത്തുമണിയോളം നീളും.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares