തിരുവനന്തപുരം: ഇ ഓഫീസ് ഏർപ്പെടുത്തിയ സ്ഥാപനങ്ങളിലെ ഓഫീസ് അറ്റൻഡന്റ്, ടൈപ്പിസ്റ്റ് തസ്തികളിലെ നിയമനം സംബന്ധിച്ച് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് എഐവൈഎഫ്.
സ്ഥിരം വകുപ്പിലെ ഒഴിവുകൾ കരാർ നിയമനത്തിലൂടെ നികത്തണമെന്ന വ്യവസ്ഥ അഭ്യസ്ഥ വിദ്യരായ യുവജനങ്ങളോടുള്ള വെല്ലുവിളിയാണ് എഐവൈഎഫ് കുറ്റപ്പെടുത്തി.
ഇ ഓഫീസ് സംവിധാനത്തെ തുടർന്നുണ്ടായ ആശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും നഷ്‌ടപ്പെടുന്ന തസ്തികൾക്ക് പകരം പുതിയ തസ്തിക സൃഷ്ടിച്ച് സ്ഥിര നിയമനം നടത്തണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും ആവശ്യപ്പെട്ടു.