പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴു ഘട്ടമായി രണ്ടര മാസത്തോളം നീണ്ട പ്രചാരണം വ്യാഴാഴ്ച അവസാനിക്കും. ശനിയാഴ്ചയാണ് അവസാനഘട്ട വോട്ടെടുപ്പ്. ചൊവ്വാഴ്ച വോട്ടെണ്ണും. ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 57 മണ്ഡലത്തിലേക്കാണ് അവസാന വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞതവണ 30 സീറ്റിൽ എൻഡിഎയാണ് ജയിച്ചത്. ഇന്ത്യ കൂട്ടായ്മയിലെ കക്ഷികൾക്ക് 19 സീറ്റ് ലഭിച്ചപ്പോൾ ബിജെഡിക്ക് അഞ്ചു സീറ്റും അകാലിദളിന് രണ്ടു സീറ്റും ബിഎസ്പിക്ക് ഒരു സീറ്റും ലഭിച്ചു.