Monday, November 25, 2024
spot_imgspot_img
HomeLatest News​ഗ്രാമവണ്ടി ഓട്ടം ആരംഭിച്ചു; ആദ്യ സർവീസ് ​ഗതാ​ഗത മന്ത്രി ഫ്ലാഗ് ഒഫ് ചെയ്തു

​ഗ്രാമവണ്ടി ഓട്ടം ആരംഭിച്ചു; ആദ്യ സർവീസ് ​ഗതാ​ഗത മന്ത്രി ഫ്ലാഗ് ഒഫ് ചെയ്തു

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കെഎസ്ആർടിസി ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട ആദ്യ സർവീസ് പാറശ്ശാല കൊല്ലയിൽ പഞ്ചായത്തിൽ മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.

പദ്ധതിയുമായി ബന്ധപ്പെട്ട് സർവീസ് നടത്തുന്ന വാഹനങ്ങളുടെ ഇന്ധനച്ചെലവ് വഹിക്കുന്നത് അതാത് പഞ്ചായത്തുകളായിരിക്കും. എന്നാൽ വാഹനത്തിന്റെയും ഡ്രൈവറിന്റെയും കണ്ടക്ടറുടെയും സേവനം കെഎസ്ആർടിസിയാവും ഉറപ്പുവരുത്തുക. കേരളത്തിലെ ഉൾനാടൻ മേഖലയിലെ പൊതുഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ സഹായകരമായ രീതിയിലാണ് ഗ്രാമവണ്ടി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ ഉൾനാടൻ മേഖലയിലെ പൊതുഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ സഹായകരമായ രീതിയിലാണ് ഗ്രാമവണ്ടി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ തെക്കേ അറ്റത്തെ പാറശാല നിയോജക മണ്ഡലത്തിലെ കൊല്ലയിൽ പഞ്ചായത്തിൽ ആരംഭം കുറിക്കുന്ന ഗ്രാമവണ്ടി പദ്ധതി മറ്റ് ജില്ലകളിലും ഉടനെ ആരംഭിക്കും.

തിരുവനന്തപുരം നഗരസഭ ഉൾപ്പെടെ നിരവധി തദ്ദേശസ്ഥാപനങ്ങൾ ഈ പദ്ധതിയുമായി സഹകരിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനോട് സഹകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ​ഗതാ​ഗതമന്ത്രി അവകാശപ്പെട്ടു. പാറശാല എംഎൽഎ സികെ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകർ ഐഎഎസ്, കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ എസ് നവനീത് കുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares