Thursday, November 21, 2024
spot_imgspot_img
HomeKeralaമണ്ണും ചെളിയും അനധികൃതമായി നീക്കം ചെയ്തത് എഐവൈഎഫ് തടഞ്ഞു

മണ്ണും ചെളിയും അനധികൃതമായി നീക്കം ചെയ്തത് എഐവൈഎഫ് തടഞ്ഞു

കുമരകം: കോണത്താറ്റ് പാലം നിർമ്മാണത്തിന്റെ ഭാഗമായി നീക്കം ചെയ്ത മണ്ണും ചെളിയും സ്വകാര്യ വ്യക്തി അനധികൃതമായി കൊണ്ടുപോയത് എഐവൈഎഫ് തടഞ്ഞു. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.

പൈലിംഗ് വെയ്സ്റ്റ് , പാലം പൊളിച്ചതിന്റെ കോൺക്രീറ്റ് വേയ്സ്റ്റ്, തടയിണ നിർമ്മിക്കാൻ ഉപയോഗിച്ച മണ്ണ്, ചെളി എന്നിവയാണ് തോട്ടിൽ നിന്നു കോരി മാറ്റുന്നത്. ഏകദേശം അറുപ തിലധികം ലോഡ് മണ്ണാണ് ഇത്തരത്തിൽ കരയ്ക്ക് എത്തിച്ചിരിക്കുന്നത്.

കുമരകം ബസ്സ് ബേ സ്ഥലം മണ്ണിട്ട് ഉയർത്താൻ കഴിയാതെ നിൽക്കുന്ന സാഹചര്യത്തിൽ തോട്ടിൽ നിന്ന് നീക്കം ചെയ്ത മണ്ണും ചെളിയും സ്വകാര്യ വ്യക്തിക്ക് നൽകുന്നത് അനുവദിക്കാനാവില്ലെന്ന് എഐവൈഎഫ് പറഞ്ഞു. സർക്കാർ പ്ലാൻ ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപ ബസ്സ് ബേ മണ്ണിട്ട് ഉയർത്താൻ അനുവദിച്ച് ടെണ്ടർ വിളിച്ചെങ്കിലും മണ്ണിന്റെ അമിത വിലയും ദൂരക്കൂടുതലും മൂലം ആരും തന്നെ ടെണ്ടർ സമർപ്പിച്ചില്ല. ഈ സാഹചര്യത്തിൽ മണ്ണും ചെളിയും ബസ്സ് ബേയിൽ നിക്ഷേപിച്ചാൽ ടെണ്ടർ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകാൻ സാധ്യയുണ്ട്.

ജനകീയ ആവശ്യം മുന്നിൽ നിൽക്കെ സ്വകാര്യ വ്യക്തിക്ക് അനുവാദം നൽകിയത് ആരാണെന്ന് കണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും മണ്ണും ചെളിയും അടിയന്തരമായി ബസ്സ് ബേയിൽ നിക്ഷേപിക്കണമെന്നും എഐവൈഎഫ് നേതാക്കളായ എസ്.ഡി. റാം, സുരേഷ് കെ തോമസ്, ഷിജോ ഇ ജോൺ എന്നിവർ ആവശ്യപ്പെട്ടു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares