തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനിയെ അടിവസ്ത്രം അഴിപ്പിച്ച് മാറ്റിവെപ്പിച്ച നടപടിയില്‍ കുറ്റക്കാരെ കണ്ടെത്തി കര്‍ശ നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
പരീക്ഷ എഴുതാനെത്തുന്ന കുട്ടികളുടെ ആത്മവിശ്വാസം കളയുന്ന തരത്തിലുള്ള നടപടികള്‍ എടുക്കുന്ന ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിലൂടെ പറഞ്ഞു.