ഇരിഞ്ഞാലക്കുട: വേനൽ ചൂടിൽ പൊതുജനങ്ങൾക്ക് ദാഹം അകറ്റുന്നതിന് വേണ്ടി എഐവൈഎഫ് കാട്ടൂർ മേഖല കമ്മിറ്റി. കാട്ടൂരിൽ ഒരുക്കിയ തണ്ണീർ പന്തൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയ്ഘോഷ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് തൃശ്ശൂർ ജില്ല വൈസ് പ്രസിഡന്റ് ടി വി വിബിൻ, എഐവൈഎഫ് ഇരിഞ്ഞാലക്കുട മണ്ഡലം ജോയിൻ സെക്രട്ടറി വിഷ്ണുശങ്കർ, വൈസ് പ്രസിഡന്റ് ഗാവരേഷ്, സിപിഐ കാട്ടൂർ ലോക്കൽ സെക്രട്ടറി ഇ ജി നജിൻ എന്നിവർ സംസാരിച്ചു.
എഐവൈഎഫ് കാട്ടൂർ മേഖല പ്രസിഡൻ്റ് എൻ ഡി ധനേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ എഐവൈഎഫ് മേഖല സെക്രട്ടറി സി സി സന്ദീപ് സ്വാഗതവും, മേഖല കമ്മിറ്റി അംഗം സംഗീത നന്ദിയും രേഖപ്പെടുത്തി.