Thursday, November 21, 2024
spot_imgspot_img
HomeKeralaസേവ് ഇന്ത്യ മാർച്ച്; മതേതരത്വത്തിന്റെ ഭൂമിയിൽ വടക്കൻ മേഖല ജാഥക്ക് ഇന്ന് തുടക്കം

സേവ് ഇന്ത്യ മാർച്ച്; മതേതരത്വത്തിന്റെ ഭൂമിയിൽ വടക്കൻ മേഖല ജാഥക്ക് ഇന്ന് തുടക്കം

കേന്ദ്ര സർക്കാരിന്റെ നെറികെട്ട രാഷ്ട്രീയത്തോട് സന്ധിയില്ലാ സമര പോരാട്ടങ്ങൾ പ്രഖ്യാപിച്ച് സേവ് ഇന്ത്യമാർച്ച് മുന്നേറുകയാണ്. മതേതരത്വത്തിനു രാജ്യത്തിനു മാതൃകയാക്കാനാവുന്ന മലബാറിന്റെ മണ്ണിലൂടെയുള്ള എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കുന്ന വടക്കൻ മേഖല ജാഥയ്ക്ക് ഇന്ന് കാസർകോട് തുടക്കമാകും. കയ്യൂരുൾപ്പെടെ സേവ് ഇന്ത്യമാർച്ചുമായി കാൽ നടയായി താണ്ടുന്നതത്രയും സ്വാതന്ത്ര്യ സമരത്തിലടക്കം ഇന്ത്യയുടെ നവോത്ഥാന പോരാട്ടങ്ങൾക്ക് വേദിയായ പോരാട്ട ഭൂമിയാണെന്നത് വടക്കൻ മേഖല ജാഥയെ കൂടുതൽ ആവേശത്തിലാക്കും.

എൻ അരുൺ നയിക്കുന്ന ജാഥയിൽ കെ ഷാജഹാൻ, പ്രസാദ് പറേരി, വിനീത വിൻസന്റ് കെ കെ സമദ് തുടങ്ങിയവ്‍ നേതൃത്വം നൽകും. ഇന്ന് വൈകുന്നേരം 5 മണിക്ക് കാസർകോട് പി സന്തോഷ്കുമാർ എം പി ഉദ്ഘാടനം നിർവഹിക്കുന്നതോടെ വടക്കൻ മേഖല ജാഥക്ക് ആരംഭകുറിക്കും. ഇതിനോടകം തന്നെ ജില്ലയിലെ എഐവൈഎഫിന്റെ പ്രവർത്തകർ മാർച്ച് ആവേശത്തിലാക്കാനുള്ള പ്രവർത്തനങ്ങളിലായിരുന്നു. ജാഥ കടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം കൊടി തോരണങ്ങൾ കൊണ്ട് പ്രവർത്തകർ ഇതിനോടകം അലങ്കരിച്ചു കഴിഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares