തിരുവനന്തപുരം∙ കേരളത്തിൽ 71.16 ശതമാനം പോളിങ്. സംസ്ഥാനത്തെ പോളിങ്ങിൽ ഇനിയും മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വീട്ടിലെ വോട്ടും പോസ്റ്റൽ വോട്ടും ചേർക്കാതെയാണ് ഈ കണക്ക്. തപാൽവോട്ടുകൾ ചേർക്കുമ്പോൾ പോളിങ് 72 ശതമാനം പിന്നിട്ടേക്കാം. ഇന്നലെ രാത്രി ഏറെ വൈകി അവസാനിച്ച വോട്ടെടുപ്പിന്റെ അവസാന കണക്കുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. പോസ്റ്റൽ, സർവീസ്, വോട്ട് ഫ്രം ഹോം കണക്കുകൾ ഉൾപ്പെടുത്തിയ അന്തിമ കണക്ക് ഇന്ന് വൈകീട്ടോടെ പുറത്തുവരും.
ഇന്നലത്തെ അന്തിമ കണക്കിൽ പോളിങ് 71.16 ശതമാനമായി രേഖപ്പെടുത്തുമ്പോഴും 2016 നെ അപേക്ഷിച്ച് സംസ്ഥാനത്തെ പോളിങ്ങിൽ ആറ് ശതമാനത്തിലധികം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വടകര മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. കോട്ടയത്താണ് ഏറ്റവും കുറവ്.
മണ്ഡലം തിരിച്ച് പോളിങ്:
- തിരുവനന്തപുരം-66.46
- ആറ്റിങ്ങൽ-69.40
- കൊല്ലം-68.09
- പത്തനംതിട്ട-63.35
- മാവേലിക്കര-65.91
- ആലപ്പുഴ-74.90
- കോട്ടയം-65.60
- ഇടുക്കി-66.53
- എറണാകുളം-68.27
- ചാലക്കുടി-71.84
- തൃശൂർ-72.79
- പാലക്കാട്-73.37
- ആലത്തൂർ-73.20
- പൊന്നാനി-69.21
- മലപ്പുറം-72.90
- കോഴിക്കോട്-75.42
- വയനാട്-73.48
- വടകര-78.08
- കണ്ണൂർ-76.92
- കാസർകോട്-75.94
ആകെ വോട്ടർമാർ-2,77,49,159
ആകെ വോട്ട് ചെയ്തവർ-1,97,48,764(71.16%)
ആകെ വോട്ട് ചെയ്ത പുരുഷന്മാർ-94,67,612(70.57%)
ആകെ വോട്ട് ചെയ്ത സ്ത്രീകൾ-1,02,81,005(71.72%)
ആകെ വോട്ട് ചെയ്ത ട്രാൻസ് ജെൻഡർ-147(40.05%)