തിരുവനന്തപുരം: ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്തതിനെ ഗൗരവത്തോടെ കാണുന്നുവെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഭൂമി കയ്യേറ്റം തടയാൻ നിയമങ്ങളുണ്ടെന്നും അഞ്ചേക്കറിൽ കൂടുതൽ ഭൂമി കൈമാറാൻ കഴിയില്ലെന്നും റവന്യൂ മന്ത്രി സഭയിൽ വ്യക്തമാക്കി.
പരാതികൾ റവന്യു വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി കെ.രാജൻ വ്യക്തമാക്കി. ഭൂമി മാത്രമല്ല ആദിവാസികളുടെ ക്ഷേമവും സംരക്ഷണവുമാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.