ഈരാറ്റുപേട്ട: നഗരോത്സവത്തിന്റെ ഭാഗമായി അരാഷ്ട്രീയതയും യുവത്വവും എന്ന വിഷയത്തിൽ നടന്ന യുവജന സമ്മേളനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു. കോളേജ് ക്യാമ്പസുകളിൽ ഉയർന്നു വരുന്ന അക്രമ രാഷ്ട്രീയത്തിൽ നിന്നും വിദ്യാർത്ഥികൾ പിന്തിരിയണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു കുടുബത്തിൽ തന്നെ വ്യത്യസ്ത രാഷ്ട്രീയം ഉള്ളവരുണ്ടെന്നും എന്നാൽ അവർ രാഷ്ട്രീയത്തിന്റെ പേരിൽ കലഹിക്കുകയല്ല ചെയ്യുന്നതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരിമരുന്നു ഉപയോഗത്തിനെതിരെ യുവജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഈരാറ്റുപേട്ടയിൽ നടന്നു വരുന്ന ‘നഗരോത്സവം’ എട്ടാം ദിവസത്തിലേക്ക് കടന്നു. സാംസ്കാരിക സമ്മേളനം, മീഡിയ, സാഹിത്യ സെമിനാർ. മാനവ മൈത്രി സംഗമം, വനിതാ സംഗമം, കോൺക്ലേവ്, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, പ്രശസ്ത മ്യൂസിക് ബാൻഡുകൾ അവതരിപ്പിക്കുന്ന സംഗീതനിശയും, മാപ്പിളപ്പാട്ടുകൾ, കോമഡി ഷോ, ഗാനമേള ആകർഷകമായ എക്സിബിഷൻ, ഫുഡ് കോർട്ട്, അമ്യൂസ്മെന്റ് പാർക്ക്, മ്യൂസിയം, വിവിധങ്ങളായ സ്റ്റാളുകളുമുൾപ്പെടെ ആളുകൾ വലിയ ആവേശത്തോടെയാണ് ഈ പരിപാടിയെ സ്വീകരിക്കുന്നത്. ജനുവരി 15ന് നഗരോത്സവത്തിനു പരിസമാപ്തിയാവും.