Friday, November 22, 2024
spot_imgspot_img
HomeLatest Newsഅടുത്തമാസം പതിമൂന്നു ദിവസം ബാങ്ക് അവധി

അടുത്തമാസം പതിമൂന്നു ദിവസം ബാങ്ക് അവധി

ന്യൂഡൽഹി: അടുത്ത മാസം ഓഗസ്റ്റിൽ 13 ദിവസം രാജ്യത്ത് ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടും. ആർബിഐയുടെ പുറത്തിറക്കിയിരിക്കുന്ന കലണ്ടർ പ്രകാരം അടുത്ത മാസം പതിമൂന്നു ദിവസം ബാങ്ക് അവധിയായിരിക്കും. ഗസറ്റ് അവധി ദിവസങ്ങളിൽ പൊതു ബാങ്കുകളും സ്വകാര്യ ബാങ്കുകളും അവധിയായിരിക്കും. ഒപ്പം രണ്ടാം ശനിയും നാലാം ശനിയും നാല് ഞായറും കൂടി അവധിയിനത്തിൽ ഉൾപ്പെടും. ഇതിന് പുറമെ മതപരമായ അവധി ദിനങ്ങൾ കൂടി വരുന്നുണ്ട്. എന്നാൽ ഈ 13 ദിവസവും കേരളത്തിലെ ബാങ്കുകൾ അവധിയായിരിക്കില്ല. പ്രദേശികമായ അവധികളായതിനാലാണ് ഈ അവധികളൊന്നും കേരളത്തിലെ ബാങ്കുകളെുടെ പ്രവർത്തികളെ ബാധിക്കാത്തത്.

ഓഗസ്റ്റ് 1- ഞായർ, ഓഗസ്റ്റ് 8 – ഞായർ, ഓഗസ്റ്റ് 14- രണ്ടാം ശനി, ഓഗസ്റ്റ് 15 – ഞായർ, ഓഗസ്റ്റ് 22- ഞായർ, ഓഗസ്റ്റ് 28- നാലാം ശനി, ഓഗസ്റ്റ് 29- ഞായർ, ഓഗസ്റ്റ് 1 – ദ്രുക്പ ഷേസി (സിക്കിം), ഓഗസ്റ്റ് 8, 9- മുഹറം, ഓഗസ്റ്റ് 112, 12- രക്ഷാബന്ധൻ, ഓഗസ്റ്റഅ 13- പേട്രിയോട്ട് ഡേ, ഓഗസ്റ്റ 15- സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 16 – ഷഹൻഷാഹി, ഓഗസ്റ്റ് – ജന്മാഷ്ടമി, ഓഗസ്റ്റ് 19-ശ്രീ കൃഷ്ണ ജയന്തി, ഓഗസ്റ്റ് 20- ശ്രീ കൃഷ്ണ അഷ്ടമി, ഓഗസ്റ്റ് 29- തിതി ഓഫ് ശ്രീമന്ത ശങ്കർദേവ, ഓഗസ്റ്റ് 31 -ഗണേശ ചതുർത്തി.

ഈ അവധി ദിവസങ്ങളിൽ രാജ്യമെമ്പാടും ബാങ്ക് അവധി വരുന്നത് മേൽ പറഞ്ഞ ശനി, ഞായർ ദിനങ്ങളിലും സ്വാതന്ത്ര്യ ദിനം, ഗണേഷ ചതുർത്തി, ജന്മാഷ്ടമി, മുഹറം എന്നീ ദിവസങ്ങളിലാണ്. ബാക്കി അവധി ദിനങ്ങളിൽ ചിലത് മാത്രമാണ് കേരളത്തിന് ബാധകമാകുന്നത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares