മുക്കം: രാജ്യത്ത് വർദ്ധിച്ചു വരുന്ന വർഗീയതക്കെതിരെയും പ്രതിരോധം തീർക്കാനും, തൊഴിലില്ലായ്മക്കെതിരെ ശബ്ദമുയർത്താനും എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്താനൊരുങ്ങുന്ന സേവ് ഇന്ത്യ മാർച്ചിനായുള്ള സ്വാഗത സംഘം കമ്മിറ്റി രൂപികരിച്ചു. വടക്കൻ മേഖല ജാഥയ്ക്ക് കുന്നമംഗലത്ത് നൽകുന്ന സ്വീകരണം വിജയിപ്പിക്കാനായാണ് തിരുവമ്പാടി മണ്ഡലതല സ്വാഗത സംഘം കമ്മിറ്റി രൂപികരിച്ചത്.
സ്വാഗത സംഘം കമ്മിറ്റി രൂപീകരണ യോഗം എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ പി ബിനൂപ് ഉദ്ഘാടനം ചെയ്തു. അനിൽ ജോസ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കമ്മിറ്റിയംഗങ്ങളായ മോഹനൻ മാസ്റ്റർ, വി എ സെബാസ്റ്റ്യൻ,മണ്ഡലം സെക്രട്ടറി കെ ഷാജികുമാർ,പി കെ രതീഷ്,എഐവൈഎഫ് മണ്ഡലം സെക്രട്ടറി ഈ കെ വിബീഷ്, പ്രസിഡന്റ് കെ ആർ ഷൈജു തുടങ്ങിയവർ സംസാരിച്ചു. ജാഥയുടെ വിജയത്തിനായി കെ ഷാജികുമാർ (ചെയർമാൻ) ഇ കെ വിബീഷ് (കൺവീനർ) അടങ്ങിയ 101 അംഗ സ്വാഗത സംഘ കമ്മിറ്റിയ്ക്കും രൂപം നൽകി. ജാഥാ സ്വീകരണം വിജയിപ്പിക്കാൻ ലോക്കൽ/ബ്രാഞ്ച് തല സ്വാഗത സംഘം രൂപീകരണ യോഗങ്ങൾ ചേരാൻ തീരുമാനിച്ചു.