തിരുവനന്തപുരം: എഐവൈഎഫ് ജില്ലാ ശില്പശാല ജോയിന്റ് കൗൺസിൽ ഹാളിൽ ചേർന്നു. സ്വാതന്ത്ര്യ സംരക്ഷണത്തിന് സമരഭരിത യൗവനം എന്ന മുദ്രാവാക്യം ഉയർത്തി ഓഗസ്റ്റ് 15ന് മണ്ഡലം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടി വിജയിപ്പിക്കണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ആദർശ് കൃഷ്ണ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി അഡ്വ. ആർ എസ് ജയൻ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അരുൺ കെ എസ്, സംസ്ഥാന കൗൺസിൽ അംഗം എ എസ് ആനന്ദകുമാർ എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജെ അരുൺ ബാബു, സംസ്ഥാന കമ്മിറ്റി അംഗം എച്ച് അൽജിഹാൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി പി എസ് ആൻ്റസ് എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റായി കണ്ണൻ എസ് ലാലിനെയും സെക്രട്ടറിയായി ജി എൻ ആദർശ് കൃഷ്ണണ യെയും തിരഞ്ഞെടുത്തു.