കാനം രാജേന്ദ്രന്റെ വിടചൊല്ലാനൊരുങ്ങി തലസ്ഥാന നഗരി. കൊച്ചി വിമാനത്താവളത്തില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചത്. മന്ത്രിമാരായ കെ രാജന്, പി പ്രസാദ്, സിപിഐ നേതാവ് ബിനോയ് വിശ്വം, കാനത്തിന്റെ മകന് സന്ദീപ് തുടങ്ങിയവർ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
വിമാനത്താവളത്തിൽ പ്രവർത്തകർ കാനത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. ഉച്ചയ്ക്ക് രണ്ടുമണിവരെ പട്ടം പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. കാനത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ മന്ത്രി ജി ആര് അനില്‍, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍, പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.