തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ തുടർച്ചയായി രക്തംദാനം ചെയ്യുന്ന സംഘടനയ്ക്കുള്ള ആദരം’ ഒക്ടോബർ 1 ലോക സന്നദ്ധ രക്തദാന ദിനത്തിൽ’ എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് ലഭിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി ആദർശ്കൃഷ്ണ പ്രസിഡന്റ് കണ്ണൻ എസ് ലാൽ,സംസ്ഥാന കമ്മിറ്റി അംഗം അൽജിഹാൻ എന്നിവർ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ആദരം ഏറ്റുവാങ്ങി.
വർഷങ്ങളോളമായി മെഡിക്കൽ കോളേജിലെത്തുന്ന നിരാലംബരായ രോഗികൾക്ക് അവരുടെ ആശ്രിതർക്കും സഹയഹസ്ത ഒരുക്കി എഐവൈഎഫ് പ്രവർത്തിച്ചു വരുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആർസിസി തുടങ്ങി നിരവധി ആശുപത്രികളിലാണ് എഐവൈഎഫിന്റെ സേവനങ്ങൾ വ്യപിച്ചു കിടക്കുന്നത്.