ന്യൂഡല്‍ഹി: ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ ഒഴിവാക്കി പശുവിനെ കെട്ടിപ്പിടിക്കാൻ നിർദ്ദേശം നൽകി കേന്ദ്ര മൃഗസംരക്ഷണവകുപ്പ്. പശുവിനെ ആലിംഗനം ചെയ്താൽ അത് ഓരോർത്തർക്കും സന്തോഷം നൽകും എന്നാണ് വിചിത്ര ഉത്തരവിലൂടെ കേന്ദ്ര സർക്കാർ മുന്നോട്ട് വയ്ക്കുന്നത്.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശു. നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്നതും ജൈവൈവിധ്യത്തെ പ്രതിനീധികരിക്കുന്നതുമാണ് പശു. മനുഷ്യരാശിക്ക് എല്ലാ ഐശ്വര്യങ്ങളും നല്‍കുന്ന അമ്മയെ പോലെ പരിപാലിക്കുന്ന സ്വഭാവമുളളതിനാലാണ് കാമധേനു, എന്നും ഗോമാത എന്നും വിളിക്കുന്നതെന്നും മൃഗസംരക്ഷണവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
പശുവിന്റെ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞ ഉത്തരവിൽ ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.