പെൻഷൻ പ്രായം കഴിഞ്ഞവർ സംസ്ഥാനത്തെ പല തൊഴിൽ തസ്തികകളിലും തുടരുന്നത് അനുവദിക്കില്ലെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ. സംസ്ഥാനത്തെ പല പൊതുമേഖലാ സ്ഥാപനങ്ങളിലും കോർപറേഷനുകൾ ഉൾപ്പടെയുള്ള ഇടങ്ങളിലും പെൻ,ൻ പ്രായം കഴിഞ്ഞ നിരവധി പേർ വിവിധ കാരണങ്ങൾ പറഞ്ഞ് തുടരുന്നതായും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ പാലയിൽ ഉദ്ഘാടനെ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനധികൃതമായി തൊഴിലിൽ തുടരുന്നവരെ അടിയന്തിരമായി നീക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് എഐവൈഎഫ് നേതൃത്വം നൽകുമെന്നും എഐവൈഎഫ് എൻ.അരുൺ പറഞ്ഞു.അർഹരായ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാതെ കരാർ അടിസ്ഥാനത്തിൽ തൊഴിൽ നൽകുന്നതിനെതിരെയും ശക്തമായ നിലപാട് സ്വീകരിക്കുമെന്നും എൻ.അരുൺ പാലയിൽ പറഞ്ഞു.