സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികദേഹം അവസാനമായി ഒരു നോക്ക് കാണാൻ നിരവധിയാളുകളാണ് വിലാപയാത്ര കടന്നുപോകുന്ന കേന്ദ്രങ്ങളിൽ എത്തുന്നത്. വരുന്ന ഓരോർത്തരക്കും കാനത്തെക്കുറിച്ചോർക്കാൻ നിരവധി ഓർമ്മകൾ സമ്മാനിച്ചാണ് അദ്ദേഹം വിടവാങ്ങിയിരിക്കുന്നത്.

അദ്ദേഹത്തിനെ നെഞ്ചിലേറ്റി പ്രവർത്തകരുടെ ഈറനണിഞ്ഞ കണ്ണുകളും ഇടറുന്ന മുദ്രാവാക്യങ്ങളുമാണ് പിന്നിട്ട വഴികളിലത്രയും കാണാനും കേൾക്കാനും കഴിഞ്ഞത്. യാത്രയിൽ പൊതുദർശനത്തിനായി നിശ്ചയിച്ച കേന്ദ്രങ്ങളിൽ നേരത്തെ തന്നെ പ്രവർത്തകർ ഒത്തുകൂടി തങ്ങളുടെ സഖാവിനെ ഒരുനോക്ക് കാണാൻ കാത്തു നിൽക്കുകയാണ്.
