മണിപ്പൂർ കലാപം സർക്കാർ സ്പോൺസർ ചെയ്തതെന്ന് എഐവൈഎഫ്. കലാപത്തിൽ ദുരിതം അനുഭവിക്കുന്ന മനുപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എഐവൈഎഫ് സംസ്ഥാന വ്യാപകമായി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പതിനായിര കണക്കിന് പേരെ അണി നിരത്തിയാണ് മാർച്ച് സംഘടിപ്പിച്ചത്.
രണ്ടുമാസത്തിലേറെയായി മണിപ്പൂരിൽ നടക്കുന്ന കലാപം സർക്കാർ സ്പോൺസർ ചെയ്തതെന്ന് എഐവൈഎഫ്. മതന്യൂനപക്ഷങ്ങൾക്കെതിരായുള്ള സംഘപരിവാർ അക്രമം അവസാനിപ്പിക്കുക രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എഐവൈഎഫ് ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം ടിപി.സുനിൽ ഉദ്ഘാടനം ചെയ്തു.
മണിപ്പൂരിലെ കലാപം ആർഎസ്എസ് അജണ്ടയാണ് ഭരണകൂടത്തിന്റെ പിന്തുണയോടെ അരങ്ങേറുന്ന കലാപം ഉടൻ പരിഹരിച്ചില്ലെങ്കിൽ രാജ്യത്തിന് തന്നെ വിപത്തായി മാറും.മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനേക്കാൾ ഭയാനകമാണ് മണിപ്പൂരിലെ അവസ്ഥ.ജനുവരി മുതൽ സാമൂഹ്യ ലഹളയ്ക്കുള്ള സാധ്യതകൾ മണിപ്പൂരിൽ എരിഞ്ഞു തുടങ്ങിയിരുന്നു. തലസ്ഥാനമായ ഇംഫാലിൽ സ്ഥലം കയ്യേറി എന്ന് ആരോപിച്ച് സർക്കാർ തന്നെ പള്ളികൾ പൊളിച്ചുമാറ്റിയതും സ്ഥിതിഗതികൾ രൂക്ഷമാക്കിയിരുന്നു.
കൃത്യമായ രേഖകൾ കൈവശം വച്ച ദേവാലയങ്ങളാണ് സർക്കാർ പൊളിച്ചു മാറ്റിയത്.അന്ന് തന്നെ പ്രശ്നങ്ങൾ മണിപ്പൂരിൽ തലപൊക്കിയിരുന്നു. പിന്നീട് മെയ്തി-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സ്പർദ്ധ വളർത്തുന്നതിനാണ് ബിജെപി സർക്കാർ ശ്രമിച്ചത്. രാജ്യത്ത് മനുഷ്യർ മരിച്ചു വീഴുമ്പോഴും പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ലാത്തത് രാജ്യത്തിന് തന്നെ അപമാനകരമാണ്.
കൊണ്ടാഴിയിൽ നടന്ന പരിപാടിയിൽ എ വൈ എഫ് ചേലക്കര മണ്ഡലം പ്രസിഡന്റ് വികെ.പ്രവീൺ അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി കെഎസ്.ദിനേഷ്, ജോയിന്റ് സെക്രട്ടറി പിആർ.കൃഷ്ണകുമാർ വൈസ് പ്രസിഡന്റ് വിഎ.അബ്ദുൽ ഖാദർ,സിപിഐ കൊണ്ടാഴി ലോക്കൽ സെക്രട്ടറി ജയ്സൺ മത്തായി, എഐടിയുസി ചേലക്കര മണ്ഡലം പ്രസിഡന്റ് ടി എസ്.സുമേഷ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എഐവൈഎഫ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആർ.നിധിൻരാജ് അദ്ധ്യക്ഷത വഹിച്ച യോഗം സിപിഐ ഓച്ചിറ മണ്ഡലം കമ്മിറ്റി സെക്രട്ടറി എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.ശരവണൻ, സി പി ഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ വിക്രമൻ, നിസാം കൊട്ടിലിൽ, ശ്രീദേവി മോഹൻ, സി പി ഐ ഓച്ചിറ കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി സെബി എഐഎസ്എഫ് മണ്ഡലം സെക്രട്ടറി എസ് .കാർത്തിക്, പ്രസിഡന്റ് ഷാരോൺ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
എഐവൈഎഫ് നേതാക്കളായ സിന്ദു, ആമിന,സജീർ , ജയകൃഷ്ണൻ ,ശ്രീക്കുട്ടി എന്നിവർ മാർച്ചിന് നേതൃത്വം നൽകി. എഐവൈഎഫ് മണ്ഡലം ജോയിൻ്റ് സെക്രട്ടറി എസ്.ശ്യാംകുമാർ സ്വാഗതവും ഓച്ചിറ കിഴക്ക് മേഖല സെക്രട്ടറി എസ്.ശ്രീഹരി നന്ദിയും പറഞ്ഞു.
കൊല്ലം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയത്തിൽ ജംഗ്ഷനിൽ നൈറ്റ് മാർച്ച്‌നടത്തി. എഐവൈഎഫ് കൊല്ലം ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എസ് സൂരജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രേതിഷേധയോഗം സിപിഐ കൊല്ലം ഈസ്റ്റ് മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പറും കൗൺസിലറുംമായ എ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ല എക്സിക്യൂട്ടീവ് അംഗം വി ആർ ആനന്ദ് അഭിവാദ്യം ചെയ്തു സംസാരിച്ചു. ഈസ്റ്റ് മണ്ഡലം ജോ. സെക്രട്ടറി വിജിൻരാജ് സ്വാഗതവും പാലത്തറ മേഖല സെക്രട്ടറി അരുൺ നന്ദിയും പറഞ്ഞു.
എഐവൈഎഫ് മണലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു വിളക്കും കാൽ സെന്ററിൽ നിന്നും ആരംഭിച്ച മാർച്ച് കാഞ്ഞാണി സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സിപിഐ സംസ്ഥാന കൗൺസിൽ അംഗം രാഗേഷ് കണിയാംപറമ്പിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സി. കെ. രമേഷ് അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി സാജൻ മുടവങ്ങാട്ടിൽ സ്വാഗതവും മണ്ഡലം വൈ: പ്രസിഡന്റ് രാജേഷ് തെക്കെ പുരക്കൽ നന്ദയും പറഞ്ഞു ജില്ലാ കമ്മറ്റി അംഗം ബിജിത ഗിരീഷ് മണ്ഡലം സഹഭാരവാഹികളായ സജീഷ് വാലപറമ്പിൽ , വിവേക് വെളിവാലത്ത്, ബിജീഷ് എ.ബി , എഐഎസ്എഫ് മണ്ഡലം സെക്രട്ടറി അനന്ദകൃഷ്ണൻ പാലാഴി പ്രസിഡണ്ട് അജ് തുടങ്ങിയവർ നേതൃത്വം നൽകി. സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പർ എം ആർ മോഹനൻ , മണലൂർ ലോക്കൽ സെക്രട്ടറി വി. ജി രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
മത ന്യൂനപക്ഷങ്ങൾക്കെതിരായ സംഘപരിവാർ ആക്രമണം അവസാനിപ്പിക്കുക എന്നും മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും എ ഐ വൈ എഫ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. സി പി ഐ ജില്ലാ കൗൺസിൽ അംഗം അഡ്വ. പി കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് നിശാന്ത് മച്ചാട് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി സി വി പൗലോസ്, എ ഐ വൈ എഫ് ജില്ല എക്സിക്യൂട്ടീവ് അംഗം കെ എ മഹേഷ്, മണ്ഡലം സെക്രട്ടറി എം വി സുരേഷ്, രാഗിൽ രാധാകൃഷ്ണൻ എം എ വേലായുധൻ, എന്നിവർ സംസാരിച്ചു. വടക്കാഞ്ചേരിയിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് വി കെ ലിൻസൻ, കമൽ കുട്ടൻ, പ്രശാന്ത്, വിമൽ, അഖിൽ രാജ്, അനൂപ്, റെനിഷ ബിജു, അജിത് കുമാർ, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
മത ന്യൂനപക്ഷങ്ങൾക്കെതിരായ സംഘപരിവാർ ആക്രമണം അവസാനിപ്പിക്കുക എന്നും മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എ ഐ വൈ എഫ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. സി പി ഐ ജില്ലാ കൗൺസിൽ അംഗം അഡ്വ. പി കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് നിശാന്ത് മച്ചാട് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി സി വി പൗലോസ്, എ ഐ വൈ എഫ് ജില്ല എക്സിക്യൂട്ടീവ് അംഗം കെ എ മഹേഷ്, മണ്ഡലം സെക്രട്ടറി എം വി സുരേഷ്, രാഗിൽ രാധാകൃഷ്ണൻ എം എ വേലായുധൻ, എന്നിവർ സംസാരിച്ചു. വടക്കാഞ്ചേരിയിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് വി കെ ലിൻസൻ, കമൽ കുട്ടൻ, പ്രശാന്ത്, വിമൽ, അഖിൽ രാജ്, അനൂപ്, റെനിഷ ബിജു, അജിത് കുമാർ, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
കൂത്തുപറമ്പ് മണ്ഡലം കമിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
നൈറ്റ് മാർച്ച് എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി രജീഷ് ഉദ്ഘാടനം ചെയ്തു.
സിപിഐ കൂത്തുപറമ്പ് മണ്ഡലം അസി സെക്രട്ടറി എം.വിനോദൻ, പി.ജിതേഷ്, സൗമ്യ എന്നിവർ സംസാരിച്ചു. പി അനിഷ് അദ്ധ്യക്ഷത വഹിച്ചു . വിന്യ എൻ, രാഹുൽ, ശ്രീലേഷ്, ഷിജു എന്നിവർ നേതൃത്വം നൽകി. പി.സമിത്ത് സ്വാഗതം പറഞ്ഞു.
എഐവൈഎഫ് മാള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാളയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. എഐവൈഎഫ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ ജിതിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജോയിന്റ് സെക്രട്ടറി സനീഷ് കുമാർ പി എസ് അദ്ധ്യക്ഷനായി.
സെക്രട്ടറി വി എസ് ഗോപാലകൃഷ്ണൻ, സിപിഐ മാള മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ജോജി ജോർജ്ജ്, മാള മണ്ഡലം കമ്മിറ്റി മെമ്പർമാർ എം കെ ബാബു , വി എം വത്സൻ , പി വി അരുൺ, മാള ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി രതീഷ് ശാന്തി, എഐഡിആർഎം മാള മണ്ഡലം പ്രസിഡന്റ് യു വി വാസുദേവൻ, എഐവൈഎഫ് മാള മണ്ഡലം ഭാരവാഹികൾ ഐ വി മഹേഷ്, സുജിത് കുമാർ പി കെ, ഹിരൺ ഹരിദാസ്, ഹഫ്‌സൽ ഖാദർ, അഭിലാഷ് പി എസ് , എന്നിവർ സംസരിച്ചു.
മാള ടൗണിൽ നടന്ന നൈറ്റ് മാർച്ചിന് ഷിന്റോ വിതയത്തിൽ, സതീഷ് ചക്കാലക്കൽ , ധന്യ മനോജ് , അതുൽ കുമാർ, കെ.എസ്, അർജുൻ അഷ്ടമിച്ചിറ , ഹരീസ് കെ കെ, നിഷാബ് കെ എസ്, തുടങ്ങിയവർ നേതൃത്വം നൽകി.
മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എഐവൈഎഫ് അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് സിപിഐ അഞ്ചലുമൂഡ് മണ്ഡലം സെക്രട്ടറി എസ്. ബിജുകുമാർ ഉൽഘാടനം ചെയ്തു. എഐവൈഎഫ് അഞ്ചാലുംമൂട് മണ്ഡലം പ്രസിഡന്റ് ഇ. മുബാറക്, സെക്രട്ടറി ആർ. രാഗേഷ്, അനു, ഹേമ സുനിൽ എന്നിവർ നേതൃത്വം നൽകി.