തൃശ്ശൂർ: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തൃശ്ശൂർ ഡിസിസി ഓഫീസ് മോടി കൂട്ടുന്നതിന് കാവി നിറം പൂശി പ്രവർത്തകർ. സംഭവം വിവാദമായതോടെ ഇന്ന് രാവിലെ തന്നെ തൊഴിലാളികളെ എത്തിച്ച് കാവി നിറം മാറ്റിയടിക്കേണ്ടി വന്നു. ഇന്നലെയാണ് ഓഫീസിന് കാവി പെയിന്റ് അടിച്ചത്. ഇതേ സമയം നേതാക്കളും സ്ഥലത്തുണ്ടായിരുന്നു.
വിഷയം കോൺഗ്രസിന്റെ തന്നെ വാട്സ്ആപ് ഗ്രൂപ്പുകളിലും ചർച്ചയായിരുന്നു. അതേസമയം, തൊഴിലാളികൾക്ക് അബദ്ധം പറ്റിയതാണെന്നാണ് നേതാക്കളുടെ വിശദീകരണം.