വയനാട് ഉരുൾപൊട്ടലിന്റെ ഭാഗമായി ക്യാമ്പുകളിൽ കഴിയുന്ന ആളുകൾക്ക് എഐവൈഎഫ് തൃശൂർ കമ്മറ്റികളുടെ നേതൃത്വത്തിൽ സാധനങ്ങൾ ശേഖരിച്ചു തുടങ്ങി. മറ്റത്തൂർ മേഖലാ കമ്മിറ്റി ഒന്നാം ഘട്ടത്തിൽ സമാഹരിച്ച ആവശ്യ വസ്തുക്കൾ എഐവൈഎഫ് പുതുക്കാട് മണ്ഡലം കമ്മിറ്റിക്ക് കൈമാറി. സമാഹരിച്ച വസ്തുക്കൾ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും തൃശ്ശൂർ ജില്ലാ ദുരന്ത നിവാരണ കമ്മിറ്റി കൺവീനർ വി.എസ്. പ്രിൻസ്, എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് സഖാവ് രബീഷ് എന്നിവർ ഏറ്റുവാങ്ങി. ആവശ്യ വസ്തുക്കളായ പാക്കേഡ് ഫുഡ്സ് വസ്ത്രങ്ങൾ ചെരുപ്പുകൾ സാനിറ്ററി നാപ്കിൻ ക്ലീനിങ് മെറ്റീരിയൽസ് ടോർച്ച് പലചരക്ക് വസ്തുക്കൾ എന്നിവയാണ് കൈമാറിയത്.
വയനാട്ടിലേക്കുള്ള അവശ്യസാധനങ്ങങ്ങൾ എഐവൈഎഫ് എടതിരിഞ്ഞി മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിക്കുന്നു.വെള്ളാങ്ങലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപും,സുമിനലാജേഷും അവശ്യസാധനങ്ങൾ എഐവൈഎഫ് സഖാക്കൾക്ക് കൈമാറി.
തൃശൂർ, വയനാട് വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിൽ മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് ജില്ലാ ഭരണകൂ ടത്തിന്റെ ആഭിമുഖ്യത്തിൽ സഹായം എത്തിക്കുന്നു. അയ്യന്തോൾ കള ക്ടറേറ്റിലുള്ള അനക്സ്‌സ് ഹാളിൽ സഹായ കേന്ദ്രം ആരംഭിച്ചു. ഇന്നു രാ വിലെ 8 മുതൽ രാത്രി 8 വരെ സഹായങ്ങൾ സ്വീകരിച്ച് തുടങ്ങും. വസ്ത്ര ങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങൾ നൽകാൻ സന്നദ്ധതയുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ ബന്ധ പ്പെടണമെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ഉപയോ ഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത കേടുവരാത്ത ഭക്ഷ്യവസ്തുക്കളും മാ ത്രം ലഭ്യമാക്കാൻ ശ്രദ്ധിക്കണം. കൺട്രോൾ റൂം- 9447074424, 1077