മതിലകം : എ ഐ വൈ എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ യുവ ജന ദിനത്തിൽ വിവേകാനന്ദ സ്മൃതി സംഗമം സംഘടിപ്പിച്ചു. തൃശൂർ ജില്ലയിലെ മതിലകത്ത് നടന്ന സംഗമം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും എഐടിയുസി ജില്ലാ പ്രസിഡന്റുമായ ടി കെ സുധീഷ് ഉദ്ഘാടനം നിർവഹിച്ചു.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ അധ്യക്ഷതവഹിച്ച പരിപാടിയിൽ എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, ടി പ്രദീപ്കുമാർ, കെ എസ് ജയ, ടി പി രഘുനാഥ് , എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ്, കനിഷ്കൻ വലൂർ, പി വി വിവേക്, ടി വി വിബിൻ, ജിതിൻ ടി ആർ, സാജൻ മുളവങ്ങാട്ടിൽ, അനോക് മോഹൻ എന്നിവർ സംസാരിച്ചു. ഷിഹാബ് കാവുങ്ങൽ സ്വാഗതവും,സി കെ ശ്രീരാജ് നന്ദിയും രേഖപ്പെടുത്തി.