കാനം രാജേന്ദ്രന്റെ ഭൗതികശരീരം തിരുവനന്തപുരത്തെത്തിച്ചു. ഉച്ചയ്ക്ക് രണ്ടുമണിവരെ പട്ടത്തെ സിപിഐ ഓഫീസിൽ പൊതുദർശനത്തിനു വെച്ചതിനു ശേഷം വിലാപയാത്രയായി കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോകും. വിലപയാത്ര കടന്നു പോകുന്ന വഴിയിൽ വിവിധയിടങ്ങളിൽ പൊതുദർശനത്തിനു സൗകര്യം ഒരുക്കിയിട്ടുണ്ട്.
സിപിഐ സംസ്ഥാന കൗൺസിൽ വ്യക്തമാക്കിയതനുസരിച്ച് പൊതുദർശനത്തിന്റെ സമയക്രമം
മണ്ണന്തല 2:30 പിഎം
വട്ടപ്പാറ 2:45 പിഎം
കന്യാകുളങ്ങര 3:00 പിഎം
വെമ്പായം 3:15 പിഎം
വെഞ്ഞാറമുട് 3:30 പിഎം
കാരേറ്റ് 3.45 പിഎം
കിളിമാനൂർ 4:00 പിഎം
നിലമേൽ 4:15 പിഎം
ചടയമംഗലം 4:30 പിഎം
ആയുർ 4:45 പിഎം
കൊട്ടാരക്കര 5:15 പിഎം
അടൂർ 5:45 പിഎം
പന്തളം 6:15 പിഎം
ചെങ്ങന്നൂർ 6:45 പിഎം
തിരുവല്ല 7:15 പിഎം
ചങ്ങനാശ്ശേരി 8:00 പിഎം
കുറിച്ചി 8:15 പിഎം
ചിങ്ങവനം 8:30 പിഎം
നാട്ടകം 8:45 പിഎം
സിപിഐ കോട്ടയം
ഡിസി ഓഫീസ് 9:00 പിഎം
കാനം (വസതി) 11:00 pm