കൊച്ചി: കുമ്പളം ടോൾ പ്ലാസയി ലെ കരാർ വ്യവസ്ഥകൾ ലംഘിച്ചുള്ള ടോൾ പിരിവ് നിർത്തണമെന്ന് എഐവൈഎഫ് ജില്ല പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ടോൾ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് ദേശീയപാത അതോറിറ്റിയും നിർമ്മാണക്കമ്പനിയും ചേർന്നുള്ള കൊള്ള നടക്കുന്നത്.
വാഹനങ്ങളിൽനിന്ന് സാധാരണ തുകയെക്കാൾ കൂടുതൽ തുകയാണ് ടോളായി പിരിക്കുന്നത്. കൂടാതെ റോഡ് നിർമ്മിക്കാൻ ചെലവായ 154 കോടി പിരിച്ചുകഴിഞ്ഞാൽ 40 ശതമാനം ടോൾ നിരക്ക് കുറക്കണമെന്നും നിർദേശമുണ്ട്. ഇത് അട്ടിമറിച്ചാണ് കൊള്ള നടക്കുന്നത്.
വർഷങ്ങളായി തുടരുന്ന ടോൾ പിരിവ് നിർത്തലാക്കാൻ ദേശീയ പാത അതോറിറ്റിയും കേന്ദ്ര സർക്കാറും നടപടി കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം ആരംഭിക്കാൻ ജില്ല പ്രവർത്തകയോഗം തീരുമാനിച്ചു. യോഗം സിപിഐ ജില്ല സെക്രട്ടറി കെ എം ദിനകരൻ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ല പ്രസിഡന്റ് പി കെ രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ ആർ റെനീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആൽവിൻ സേവ്യർ, രേഖ ശ്രീജേഷ്, ജില്ല സഹ ഭാരവാഹിളായ ഡിവിൻ കെ ദിനകരൻ, പി എം നിസാമുദീൻ, സി എ സതീഷ് , ജി ഗോകുൽവ് എന്നിവർ സംസാരിച്ചു.