വാഷിങ്ടൺ: ഐക്യരാഷ്ട്ര സംഭയിലെ യു.എസ് അംബാസിഡറായി ഇസ്രയൽ അനുകൂലിയും റിപ്പബ്ലിക്കൻ കോൺഗ്രസ് പ്രതിനിധിയുമായ വനിതയെ തെരഞ്ഞെടുത്ത് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്ക് കോൺഗ്രസ് വുമൺ എലീസ് സെറ്റഫാനിക്കിനെയാണ് യു.എസ് അംബാസിഡറായി തെരഞ്ഞെടുത്തത്.
അന്താരാഷ്ട്ര സംഘടനയിൽ അമേരിക്കയെ പ്രതിനിധീകരിക്കാൻ വിദേശനയ പരിചയവും ഇസ്രയൽ അനുകൂലമായ കാഴ്ചപ്പാടുമുള്ള പ്രതിനിധിയെ തെരഞ്ഞെടുത്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ശക്തിയും മിടുക്കുമുള്ള അമേരിക്കയുടെ പോരാളിയാണ് എലിസ് സ്‌റ്റെഫാനിക്കെന്നാണ് ട്രംപിന്റെ വിശേഷണം.
ഒക്ടോബർ ഏഴിന് ശേഷം ഇസ്രഈൽ-ഫലസ്തീൻ സംഘർഷത്തിൽ ഇസ്രഈലിന് എലിസ് സ്റ്റെഫാനിക്ക് പൂർണ പിന്തുണ നൽകിയിരുന്നു.
ഐക്യരാഷ്ട്ര സഭ ഗസയ്ക്ക് പിന്തുണ നൽകിയ സമയങ്ങളിൽ സഭയ്ക്കുള്ള യു.എസ് ഫണ്ടിങ്ങിന് നിയന്ത്രണം കൊണ്ടുവരണമെന്ന് എലിസ് വാദിച്ചിരുന്നു. ഗസയിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി ഇസ്രയലിനെ ഐക്യരാഷ്ട്രസഭയിൽ നിന്ന് പുറത്താക്കാനുള്ള ഫലസ്തീൻ അതോറിറ്റിയുടെ ശ്രമവുമായി ബന്ധപ്പെട്ടായിരുന്നു വാദം.