Wednesday, April 2, 2025
spot_imgspot_img
HomeKeralaബ്രഹ്മപുരം തീപിടുത്തത്തിൽ സമഗ്രമായ അന്വേഷണം വേണം: ടി ടി ജിസ്മോൻ

ബ്രഹ്മപുരം തീപിടുത്തത്തിൽ സമഗ്രമായ അന്വേഷണം വേണം: ടി ടി ജിസ്മോൻ

കുറ്റിക്കോൽ: കൊച്ചി ബ്രഹ്മപുരത്ത് ഉണ്ടായ തീപിടുത്തത്തെ തുടർന്നുണ്ടായ തീ ഇനിയും പൂർണ്ണമായി അണക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ആവശ്യപ്പെട്ടു.

കരാർ ഏറ്റെടുത്ത ‘സോണ്ട’ കമ്പനിയെ ആവശ്യമെങ്കിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 2 ദിവസമായി കുറ്റിക്കോലിൽ നടന്ന എഐവൈഎഫ് ജില്ലാ പഠന ക്യാമ്പിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം.

പഠന ക്യാമ്പിൽ പി ഗവാസ്, അഡ്വക്കേറ്റ് സുരേഷ് ബാബു, ഷെരീഫ് കുരുക്കൾ, കെ ഷാജഹാൻ എന്നിവർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, ജില്ലാ കൗൺസിൽ അംഗം ടി കൃഷ്ണൻ ഗോപാലൻ, പി ഭാർഗവി എന്നിവർ സംസാരിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares