ആലപ്പുഴ: കടക്കരപ്പള്ളിയിൽ ജനുവരി 26ന് ആയിരങ്ങളെ അണിനിരത്തിക്കൊണ്ട് മയക്കുമരുന്നിനും ലഹരിക്കും എതിരെ ജനകീയ ശൃംഖല സംഘടിപ്പിക്കും. നാടിനെ രക്ഷിക്കൂ ജനങ്ങളെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടായിരിക്കും ജനകീയ ശൃംഖല സംഘടിപ്പിക്കുക. ലഹരിവിരുദ്ധ ക്യാമ്പെയ്ന്റെ സംഘാടകസമിതി രൂപീകരണയോഗം എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയും യുവജനക്ഷേമ ബോർഡ് മെമ്പറുമായ ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ അധ്യക്ഷത വഹിച്ചു യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം എൻ എസ് ശിവപ്രസാദ്, സിപിഐ ചേർത്തല മണ്ഡലം സെക്രട്ടറി എം സി സിദ്ധാർത്ഥൻ,പി ജി സദാനന്ദൻ, കണ്ടമംഗലം ദേവസ്വം പ്രസിഡന്റ് പി ഡി ഗഗാറിൻ, കെ കെ.പ്രഭു, മുൻ ജില്ലാ പഞ്ചായത്ത് അംഗം സന്ധ്യാ ബെന്നി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് ഷിജി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുനിൽ, പി ഡി ശൗരി, പി എം വിദ്യാധരൻ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ ഉൾപ്പെടെ സംസാരിച്ചു.