പന്തളം: സിപിഐ നേതാവും മന്ത്രിയുമായിരുന്ന എം എൻ ആണ് കേരളത്തിന്റെ അടിസ്ഥാന വികസനങ്ങൾക്ക് ശിലയിട്ടതെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയും സിപിഐ ദേശീയ കൗൺസിൽ അംഗമുമായ ടി ടി ജിസ്മോൻ പറഞ്ഞു. സിപിഐ പന്തളം മണ്ഡലം കമ്മിറ്റി നടത്തിയ എം എൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭവനരഹിതരാ യിരുന്ന ആയിരങ്ങൾക്ക് ലക്ഷം വീട് പദ്ധതിയിലൂടെ വീടുകൾ നൽകി ചരിത്രം സൃഷ്ടിച്ചു. കാർഷിക – ജലസേചന – വൈദ്യുത മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റം ഉണ്ടാക്കിയത് അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ്. എം എൻ സ്മരണകൾക്ക് വർത്തമാനകാല രാഷ്ട്രീയത്തിൽ ഏറെ പ്രസക്തിയുണ്ട്. ജനാധിപത്യ വിരുദ്ധ ജനവിരുദ്ധ നയങ്ങൾ തുടരുന്ന കേന്ദ്രസർക്കാരിനെതിരായ പ്രവർത്തനങ്ങൾക്ക് എം എൻ സ്മരണകൾ ശക്തിപകരുമെന്നും ജിസ്മോൻ പറഞ്ഞു.
സിപിഐ മണ്ഡലം സെക്രട്ടറി ജി ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം കെ മണിക്കുട്ടൻ സ്വാഗതം പറഞ്ഞു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഡി സജി, ജില്ല എക്സി. അംഗം ടി മുരുകേഷ്, ജില്ലാ കൗൺസിൽ അംഗങ്ങളായ അഡ്വ. ആർ ജയൻ, എം മധു, എസ് അഖിൽ, അജിത് ആർ പിള്ള, പ്രോഫ. തുമ്പമൺ രവി, എസ് അജയകുമാർ, വി എം മധു, അഡ്വ. വി സതീഷ്കുമാർ, ശ്രീനാദേവി കുഞ്ഞമ്മ, ഗിരിജ ടീച്ചർ എന്നിവർ പ്രസംഗിച്ചു.