ഇടതുപക്ഷ ജനാധിപത്യ മുന്നണി നാട്ടിക നിയോജക മണ്ഡലം യുവജന കൺവെൻഷൻ സംഘടിപ്പിച്ചു. ചാഴൂർ സി.അച്യുതമേനോൻ സ്മാരക കമ്യൂണിറ്റി ഹാളിൽ നടന്ന കൺവെൻഷൻ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ല ജോ.സെക്രട്ടറി സിഎസ് സംഗീത് ,എഐവൈഎഫ് ജില്ല വൈസ് പ്രസിഡന്റ് വൈശാഖ് അന്തിക്കാട് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ഡിവൈഎഫ്ഐ കമ്മിറ്റി അംഗം എ എസ് ജിംഷാർ അധ്യക്ഷത വഹിച്ച കൺവെൻഷനിൽ എം ശ്രീരാഗ്, അരുൺ ശിവജി, പ്രേംശങ്കർ, പി കെ അഖിൽ, ഒ എസ് വിഷ്ണു, ഗോപിക, എം ജെ സജൽകുമാർ, കെ ബി റിജിക്, അക്ഷയ് ശങ്കർ സംഗീത മനോജ്, നിതിൻ ടി, ജിഹാസ് നാട്ടിക തുടങ്ങിയവർ പങ്കെടുത്തു. എൽഡിവൈഎഫ് നിയോജക മണ്ഡലം ചെയർമാനായി വൈശാഖ് അന്തിക്കാട്, കൺവീനറായി സി.എസ്.സംഗീത്, കെ.ബി.റിജിക് (ട്രഷറർ), എ.എസ്.ജിംഷാർ(വൈസ് ചെയർമാൻ), അക്ഷയ് ശങ്കർ (ജോ.കൺവീനർ) തുടങ്ങിയവരെയും 13 അംഗ എക്സിക്യൂട്ടീവിനേയും തെരഞ്ഞെടുത്തു.