തിരുവനന്തപുരം: മതാടിസ്ഥാന ത്തിൽ ഐഎഎസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരി ച്ച വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ആവശ്യപ്പെട്ടു. വർഗീയ സംഘർഷത്തിനു ശ്രമിച്ചെന്ന കുറ്റം ചുമത്തി 153 (എ) പ്രകാരം കേസെടുക്കണമെന്നാണ് എഐവൈഎഫിന്റെ ആവശ്യം. വിഷയത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയെ തുടർന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ടി ടി ജിസ്മോനിൽ നിന്ന് മൊഴിയെടുത്തിരുന്നു.
മതാടിസ്ഥാനത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർ വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കുന്നത് സമൂഹത്തിൽ സ്പർദ്ദ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ ശീത സമരത്തെക്കുറിച്ചും സർക്കാർ ഗൗരവത്തോടെ കാണണമെന്നും ടി ടി ജിസ്മോൻ ആവശ്യപ്പെട്ടു.