(എംടി ചന്ദ്രസേനന്റെ പുസ്തകത്തില്‍ നിന്ന്)
ഏതാനും ദിവസം കഴിഞ്ഞ് ടി.വി.യെ തിരുവനന്തപുരത്ത് കൊണ്ടു വന്നു. താമസിയാതെ വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി. അന്ത്യകൂദാശ നടത്തുവാന്‍ പുരോഹിതന്മാരുമായി ജ്യേഷ്ഠന്‍ ടി.വി. ചാക്കോ എത്തിയിട്ടുണ്ട്. ആര്യാട് ഗോപാലകൃഷ്ണന്‍, വര്‍ഗീസ് വൈദ്യന്‍ എന്നിവരും എത്തിയിരുന്നു. ഗോപാലകൃഷ്ണന്‍ പാര്‍ട്ടി ഓഫീസില്‍ നിന്നും പി.കെ.വി.യെയും എന്നെയും ബലറാമിനെയും വരുത്തി. പി.കെ.വി. പുരോഹിതനോട് സംസാരിച്ച് അന്ത്യകൂദാശ നടത്തേണ്ടെന്ന് തീരുമാനിച്ചു. പുരോഹിതന്മാര്‍ മടങ്ങിപ്പോയി. മരിക്കുന്ന തിനുമുമ്പ് അടക്കം ചെയ്യുന്നതിനെക്കുറിച്ചാണ് ജ്യേഷ്ഠന്റെ ആലോചന ടി.വി. സ്വയം മന്ത്രിച്ചു.
അതിരാവിലെ ടി.വി.യെ കാണാനെത്തി. ടി.വി. നേരെ കിഴക്കോട്ടുനോക്കി ഇരിക്കുകയായിരുന്നു. വാരിയെല്ലുകള്‍ പൊങ്ങുകയും താഴുകയും ചെയ്തിരുന്നു. അച്ഛന്‍ പൊയ്‌ക്കൊള്ളു. ടി.വി. കൈകൊണ്ട് ആംഗ്യം കാണിച്ചു. ശബ്ദിക്കാന്‍ നിവര്‍ത്തിയില്ല. എന്റെ അച്ഛന്‍ പുറത്തുപോയി. എന്നെ കൈകാട്ടി അടുത്തേക്ക് വിളിച്ചു. ‘മരിക്കുന്നതിനു മുമ്പ് കുഴിച്ചിടാന്‍ പുരോഹിതനെ വിളിച്ചുകൊണ്ടു വന്നിരിക്കുന്നു. എനിക്ക് പുന്നപ്ര രക്തസാക്ഷികളുടെ അടുത്തു കിടക്കണം. ഞാന്‍ ഇന്ന് മരിക്കും.’-ടി.വി പറഞ്ഞു.
നിറഞ്ഞ കണ്ണുകളോടെ ഞാന്‍ പുറത്തേക്ക് ഇറങ്ങി. ബോസിനോട് ഞാന്‍ പറഞ്ഞു. ടി.വി.യെ ആലപ്പുഴയ്ക്ക് കൊണ്ടുവന്ന് സെമിത്തേരിയില്‍ അടക്കാന്‍ ആലോചിക്കേണ്ട. അച്ചനോട് പറഞ്ഞക്ക് രക്തസാക്ഷിമണ്ഡപം കഴിഞ്ഞ് ടി.വി.യുടെ ജഡം വടകോട്ട് വിടുകയില്ലെന്ന്…ടി.വി. അന്തൃശ്വാസം വലിച്ചു.