1122 തുലാം 13 പ്രഭാതം പൊട്ടി വിടർന്നപ്പോൾ പട്ടാളവണ്ടികൾ ടി.വിയുടെ വീടിന് മുന്നിലെത്തി നിന്നു. ടി വി ചെവി കൂർപ്പിച്ചു ശ്രദ്ധിച്ചു ഏതാനും പട്ടാളക്കാർ ഗോവണി ബൂട്ട്സിട്ടു ചവിട്ടിക്കയുന്നു. ടി വി ഇരുമ്പഴിക്കിടയിലൂടെ നോക്കി രണ്ടു വണ്ടികൾ നിറയെ പട്ടാളം. ഓ അവർ വന്നു, ഞാൻ പ്രതീക്ഷിച്ചിരുന്നവർ, ടിവി തന്റെ അപ്പച്ചനോട് പറഞ്ഞു . പട്ടാളക്കാർ ക്ഷണത്തിൽ മുകളിലെത്തി പട്ടാളക്കാരൻ ബയണറ്റ് ഘടിപ്പിച്ച തോക്ക് ടിവിയുടെ നെഞ്ചിനു നേരെ നീട്ടി നിന്നു മറ്റൊരാൾ കൈവിലങ്ങുമായി ടിവിയുടെ അടുത്തെത്തി ഓഫീസർ പട്ടാളക്കാരനെ തടഞ്ഞു.
” താങ്കൾ പ്രഭാതകൃത്യം കഴിഞ്ഞ് ഞങ്ങളോടൊപ്പം വന്നാൽ മതി പട്ടാളക്കാരൻ കൂടെ ഉണ്ടാവും”
വേണ്ട ഞാൻ നിങ്ങളെ കാത്തരിക്കുകയായിരുന്നു ഓടിപ്പോകാനായിരുന്നു എങ്കിൽ എനിക്കു നേരത്തെ ആകാമായിരുന്നു എന്റെ കൂടെ പട്ടാളക്കാരൻ വരുന്നെങ്കിൽ ഞാൻ പ്രഭാതകൃത്യങ്ങൾക്ക് പോകുന്നില്ല ഇപ്പോൾ തന്നെ നിങ്ങളുടെ കൂടെ വരാം, ടിവി പട്ടാളകമാന്ററോടായി പറഞ്ഞു
” വേണ്ട കാവൽ കൂടാതെ നിങ്ങൾക്ക് പ്രഭാതകൃത്യം നടത്താം അരമണിക്കൂറിനുള്ളിൽ വരണം ” കമാന്റർ പറഞ്ഞു
ടി വി തഴേയ്ക്കിറങ്ങി പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു എല്ലാരോടും യാത്ര ചോദിച്ചു പട്ടാളവണ്ടിയിൽ കയറി. തോടിന്റെ തെക്കെകരയിൽ നിറഞ്ഞ കണ്ണുകളോടെ നൂറ് കണക്കിന് ജനങ്ങൾ നോക്കി നിൽക്കെ ടി വി തോമസ് പട്ടാള വണ്ടിയിലേക്ക് തലയുയർത്തി കയറിപ്പോയി …
ടി വി സബ് ജയിലിൽ എത്തി. സഖാവ് പി കെ പദ്മനാഭനെയും കൊണ്ടുവന്നു. സർ സിപി യുടെ പ്രത്യേക ദൂതൻ ടിവിയെ സമീപിച്ച് പറഞ്ഞു ” രാജവാഴ്ചക്ക് എതിരായ യുദ്ധത്തിൽ പങ്കില്ലെന്ന് പറഞ്ഞാൽ കൊലക്കുറ്റത്തിൽ നിന്ന് രക്ഷനേടാം കുടുംബത്തോടൊപ്പം കഴിയാം എന്തു പറയുന്നു?”
സഖാവ് ടിവി പറഞ്ഞു ” പുന്നപ്ര വയലാർ സമരത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു സർ സി പി യുടെ ഒരു സൗജന്യവും വേണ്ടെന്നറിയിക്കൂ. “
ഒളിച്ചോടി പോകുകയില്ലെങ്കിൽ ലോക്കപ്പ് ചെയ്യുകയില്ല മജിസ്റേററ് ടി വി യോട് പറഞ്ഞു
“അങ്ങനെ ഉദ്ദേശമുണ്ടായിരുന്നെങ്കിൽ പട്ടാളത്തിന് എന്നെ അറസ്റ്റ് ചെയ്യാൻ പറ്റില്ലായിരുന്നു ” ടി വി മറുപടി പറഞ്ഞു
ടി വി യെ ലോക്കപ്പ് ചെയ്തില്ല