Saturday, April 19, 2025
spot_imgspot_img
HomeKeralaവാഹനാപകടം: രണ്ട് എഐവൈഎഫ് പ്രവർത്തകർ മരിച്ചു

വാഹനാപകടം: രണ്ട് എഐവൈഎഫ് പ്രവർത്തകർ മരിച്ചു

ആര്യനാട് : അരുവിക്കരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് എഐവൈഎഫ് പ്രവർത്തകർ മരിച്ചു. അരുവിക്കര സീ വൺ ഹൗസിൽ സിപിഐ അരുവിക്കര ലോക്കൽ കമ്മിറ്റി അംഗമായ ബിജോയിയുടെ മകനും എഐവൈഎഫ് അരുവിക്കര മേഖലാകമ്മിറ്റി അംഗവുമായ ഷിബിൻ(18), അരുവിക്കര ടൗൺ യൂണിറ്റ് കമ്മിറ്റി അംഗം മരുതും കുഴിയിൽ വീട്ടിൽ നിധിൻ (21) എന്നിവരാണ് കഴിഞ്ഞ ദിവസം നടന്ന അപതടത്തിൽ മരിച്ചത്.

വെള്ളനാട് നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസും അരുവിക്കരയിൽ നിന്നും ഡാം സൈറ്റിലേക്ക് പോവുകയായിരുന്ന നിധിൻ ഓടിച്ചിരുന്ന ബൈക്കും തമ്മിൽ പഴയ പൊലീസ് സ്റ്റേഷന് സമീപമുള്ള വളവിൽവച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും ഇരുവരും റോഡിലേക്ക് തെറിച്ചു വീണു.

ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ആംബുലൻസ് എത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. മെഡിക്കൽ കോളജിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ് : ലിസി. സഹോദരൻ : ഷിജിൻ. ജോയ് ആണ് നിധിൻ്റെ അച്ഛൻ. മാതാവ് : ബീന

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares