നീലഗിരി: ഗൂഡല്ലൂരിലും മസിനഗുഡിയിലുമായി രണ്ട് പേർ കൂടി കാട്ടാന ആക്രമണത്തിൽ മരിച്ചു. ദേവർശാലയിൽ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ് (50), മസിനഗുഡിയിൽ കർഷകനായ നാഗരാജ് എന്നിവരാണ് മരിച്ചത്.
ദേവർശാലയിൽ സർക്കാർ മൂല എന്ന സ്ഥലത്ത് വച്ചാണ് മാദേവ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ഈ ആന ഇപ്പോഴും പ്രദേശത്ത് പരിഭ്രാന്തി പരത്തി തുടരുകയാണ്. ഇതോടെ രോഷാകുലരായ നാട്ടുകാർ വനംവകുപ്പിനെതിരെ പ്രതിഷേധിക്കുകയാണ്.
മസിനഗുഡിയിൽ പുലർച്ചെ നാലിനുണ്ടായ ആക്രമണത്തിലാണ് കർഷകനായ നാഗരാജ് മരിച്ചത്. രണ്ട് ആക്രമണവും നടത്തിയത് രണ്ട് ആനകളാണ്.